അബൂദബി: സ്വന്തം മണ്ണിൽ നടക്കുന്ന ഏഷ്യകപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ കളിക്കാൻ യു.എ.ഇ ഇല്ല. വ്യാഴാഴ്ച മലേഷ്യയിൽ നടന്ന യോഗ്യതാ മത്സരത്തിൽ ഹോേങ്കാങ്ങിനോട് രണ്ട് വിക്കറ്റിന് തോറ്റതാണ് ആതിഥേയ രാജ്യത്തിന് ടൂർണമെൻറിലേക്കുള്ള വഴി മുടക്കിയത്. സെപ്റ്റംബർ 15ന് തുടങ്ങുന്ന ടൂർണമെൻറിൽ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്താൻ രാജ്യങ്ങൾക്കൊപ്പം ഹോേങ്കാങ്ങും മാറ്റുരക്കും. ടോസ് നേടിയ ഹോേങ്കാങ് യു.എ.ഇയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 24 ഒാവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ യു.എ.ഇ 176 റൺസെടുത്തു. യു.എ.ഇയുടെ ബാറ്റിങ്ങിനിടെ മഴ പെയ്ത് ദീർഘ നേരം കളി മുടങ്ങിയതിനാൽ തായ്ലൻറിെൻറ ടാർഗറ്റ് ഡക്വർത്^ലെവിസ് രീതി അനുസരിച്ച് 179 റൺസായി പുതുക്കി നിശ്ചയിച്ചു. 79 റൺസ് നേടിയ ഒാപണർ അഷ്ഫാഖ് അഹ്മദ് ആണ് യു.എ.ഇയുടെ ടോപ് സ്കോറർ. എന്നാൽ, മറ്റുള്ളവർക്ക് വലിയ റൺസ് കണ്ടെത്താനായില്ല. ഷൈമാൻ അൻവർ 14 ബാളിൽനിന്ന് 22 റൺസ് നേടി.
മുഹമ്മദ് ഉസ്മാൻ, അദ്നാൻ മുഫ്തി എന്നിവർ 16 റൺസ് വീതം കണ്ടെത്തി. ചിരാഗ് സൂരി (11), റമീസ് ഷഹ്സാദ് (2), മുഹമ്മദ് നവീദ് (6), ആമിർ ഹയാത് (7), അബ്ദുൽ ഷുക്കൂർ (7), എക്സ്ട്രാസ് (പത്ത്) എന്നിങ്ങനെയാണ് മറ്റു റൺസുകൾ. ഹോേങ്കാങ്ങിെൻറ അയ്സാസ് ഖാനാണ് യു.എ.ഇ ബാറ്റ്സ്മാൻമാരുടെ മുനയൊടിച്ചത്. 28 ബാളിൽനിന്നായി അഞ്ച് വിക്കറ്റാണ് ഖാൻ എടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോേങ്കാങ്ങിെൻറ ഒാപണർമാർ നിസ്കാത് ഖാനും അൻഷുമാൻ റാത്തുമായിരുന്നു. അഞ്ച് ഒാവർ പവർ പ്ലേയിൽ ഒരൊറ്റ വിക്കറ്റും നഷ്ടപ്പെടുത്താതെ ഇവരുടെ കൂട്ടുകെട്ട് 53 റൺസ് നേടി. ക്രിസ്റ്റഫർ കാർട്ടർ (33), ഇഹ്സാൻ ഖാൻ (29) എന്നിവരും മോശമില്ലാതെ ബാറ്റ് ചെയ്തു. മൂന്ന് ബാളുകൾ ശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഹോേങ്കാങ് ലക്ഷ്യം കാണുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.