അബൂദബി: ഏഷ്യ കപ്പ് ക്രിക്കറ്റ് വേദി ദുബൈ ഇൻർനാഷനൽ സ്റ്റേഡിയവും അബൂദബി ശൈഖ് സായിദ് സ്റ്റേഡിയവും ആണെങ്കിലും ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബൈയിൽ മാത്രമായിരിക്കും. ചില സൂപ്പർ ഫോർ മത്സരങ്ങളും അബൂദബിയിൽ ഷെഡ്യൂൾ ചെയ്തിരുന്നതെങ്കിലും ഇന്ത്യ ഉൾപ്പെടുന്ന സെമിഫൈനൽ മത്സരം നടക്കുന്നുവെങ്കിൽ ദുബൈ ആയിരിക്കും അതിന് വേദിയാവുക. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ രണ്ട് മത്സരങ്ങളും നേരത്തെ തന്നെ ദുബൈയിലാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. ഫൈനൽ മത്സരവും ദുബൈയിൽ നടത്താൻ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. ഗ്രൂപ്പ് എയിൽ ഹോേങ്കാങ്, ഇന്ത്യ, പാകിസ്താൻ ടീമുകളും ഗ്രൂപ്പ് ബിയിൽ അഫ്ഗാനിസ്താൻ, ബംഗ്ലാശേദ്, ശ്രീലങ്ക ടീമുകളുമാണുള്ളത്.
ടൂർണമെൻറിൽ പെങ്കടുക്കുന്ന ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഹോേങ്കാങ് ടീമുകൾക്ക് ഇൻറർകോണ്ടിനെൻറൽ ഹോട്ടലിലാണ് താമസം ഒരുക്കിയിരിക്കുന്നതെങ്കിലും ഇന്ത്യൻ ടീമിനെ ഗ്രാൻഡ് ഹയാത്തിലാണ് താമസിപ്പിക്കുക. ടൂർണമെൻറ് യു.എ.ഇയിലേക്ക് മാറ്റിയെങ്കിലും ആതിഥേയരെന്ന പരിഗണന ലഭിക്കുന്നതിനാലാണ് ഇന്ത്യൻ ടീമംഗങ്ങൾക്കും സ്റ്റാഫിനും സ്പോൺസർമാർക്കും പ്രത്യേക താമസസ്ഥലം അനുവദിക്കുന്നതെന്ന് ബി.സി.സി.െഎ വൃത്തങ്ങെള ഉദ്ധരിച്ച് ‘മുംബൈ മിറർ’ റിപ്പോർട്ട് ചെയ്തു.
ഏഷ്യകപ്പ് ഷെഡ്യൂൾ
ഗ്രൂപ്പ് ഘട്ടം
•സെപ്റ്റംബർ 15: ബംഗ്ലാദേശ്/ശ്രീലങ്ക -ദുബൈ
•സെപ്റ്റംബർ 16: പാകിസ്താൻ/ഹോേങ്കാങ് -ദുബൈ
•സെപ്റ്റംബർ 17: ശ്രീലങ്ക/അഫ്ഗാനിസ്താൻ -അബൂദബി
•സെപ്റ്റംബർ 18: ഇന്ത്യ/ഹോേങ്കാങ് -ദുബൈ
•സെപ്റ്റംബർ 19: ഇന്ത്യ/പാകിസ്താൻ -ദുബൈ
•സെപ്റ്റംബർ 20: ബംഗ്ലാദേശ്/അഫ്ഗാനിസ്താൻ -അബൂദബി
സൂപ്പർ ഫോർ
•സെപ്റ്റംബർ 21: ഗ്രൂപ്പ് എ വിന്നർ/ഗ്രൂപ്പ് ബി റണ്ണറപ് -ദുബൈ
•സെപ്റ്റംബർ 21: ഗ്രൂപ്പ് ബി വിന്നർ/ഗ്രൂപ്പ് എ റണ്ണറപ് -അബൂദബി അല്ലെങ്കിൽ ദുബൈ
•സെപ്റ്റംബർ 23: ഗ്രൂപ്പ് എ വിന്നർ/ഗ്രൂപ്പ് എ റണ്ണറപ് -ദുബൈ
•സെപ്റ്റംബർ 23: ഗ്രൂപ്പ് ബി വിന്നർ/ഗ്രൂപ്പ് ബി റണ്ണറപ് -അബൂദബി
•സെപ്റ്റംബർ 25: ഗ്രൂപ്പ് എ വിന്നർ/ഗ്രൂപ്പ് ബി വിന്നർ -അബൂദബി അല്ലെങ്കിൽ ദുബൈ
•സെപ്റ്റംബർ 26: ഗ്രൂപ്പ് എ റണ്ണറപ്/ഗ്രൂപ്പ് ബി റണ്ണറപ് -ദുബൈ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.