ആരോഗ്യ പരിചരണ രംഗത്ത് അറിയപ്പെടാതെ പോകുന്ന നായിക, നായികൻമാരേയും ലോകത്താകമാനമുള്ള സമൂഹങ്ങളിൽ അവർ സൃഷ്ടിക്കുന്ന വ്യക്തി പ്രഭാവത്തേയും ആഗോള ശ്രദ്ധയിലെത്തിക്കുകയാണ് ആസ്റ്റർ ഹെൽത്ത് കെയറിന്റെ ലക്ഷ്യം
പ്രൗഢഗംഭീരമായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ്സ് 2024ന് ഇന്ത്യയിലെ ബംഗളൂരുവിലായിരുന്നു വേദിയൊരുങ്ങിയത്. ആരോഗ്യപരിരക്ഷാരംഗത്തെ വാഴ്ത്തപ്പെടാത്ത ഹീറോകളായ നഴ്സുമാർക്ക് ആദരമൊരുക്കാനായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സംഘടിപ്പിച്ച, ലോകം കാതോർത്തുനിന്ന പരിപാടിക്ക് എത്തിയത് അഭൂതപൂർവമായ ജനാവലി.
ബോളിവുഡ് നടി സോണാലി ബിന്ദ്രെ, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപൻ, കർണാടക ആരോഗ്യ, കുടുംബക്ഷേ മന്ത്രി ദിനേശ് ഗുണ്ടു റാവു, ബഹു. കർണാടക നിയമസഭ സ്പീക്കർ യു.ടി ഖാദർ, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലിഷ മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഗവേണൻസ് ആൻഡ് കോർപറേറ്റ് കാര്യ എക്സിക്യുട്ടീവ് ഡയറക്ടറും ഗ്രൂപ് മേധാവിയുമായ ടി.ജെ വിൽസൺ, വിവിധ മന്ത്രാലയ, സർക്കാർ പ്രതിനിധികൾ എന്നിങ്ങനെ വിശിഷ്ടാതിഥികളും പ്രമുഖരുമായി നിരവധി പേർ സദസ്സ് അലങ്കരിക്കാനെത്തി. സഹാനുഭൂതിയും സമർപണവും നൈപുണിയും ഒന്നിപ്പിച്ച് ആരോഗ്യ പരിചരണ മേഖലയെ അത്യസാധാരണമായ ഉയരങ്ങളിലെത്തിച്ചവർക്കായി അക്ഷരാർഥത്തിൽ ആഘോഷത്തിന്റെയും ആദരത്തിന്റെയും വേദിയായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.