നഴ്സ് മരിയ വിക്ടോറിയ ജുവാനിന് പുറമെ, ഒമ്പത് മറ്റു വിശിഷ്ട നഴ്സുമാരും ഫൈനലിസ്റ്റുകളായി അവസാന വട്ട തെരഞ്ഞെടുപ്പ് പ്രക്രിയയിലുണ്ടായിരുന്നു. ആരോഗ്യപരിരക്ഷ രംഗത്ത് തങ്ങളർപിച്ച സവിശഷ സംഭാവനകളാണ് അവരെ അവസാന റൗണ്ടിലെത്തിച്ചത്.
കെനിയയിൽനിന്ന് ആർക്കിമിഡീസ് മൊട്ടാരി, പാപുവ ന്യു ഗിനിയിൽനിന്ന് ജോൺസി ഇന്നി, യു.എസ്.എ സ്വദേശി ലാർനി കോൻലു ഫ്ലോറൻസിയോ, ഉഗാണ്ടക്കാരിയായ ലിലിയൻ നുവാബൈൻ, യു.എ.ഇയിൽനിന്ന് നെൽസൺ ബോട്ടിസ്റ്റ, ഇന്ത്യക്കാരിയായ നീലിമ പ്രദീപ്കുമാർ, യു.എസ്.എ പൗരനായ മാർട്ടിൻ ഷിയാവെനാറ്റോ, സിംഗപ്പൂരിൽനിന്ന് ഹോയ് ഷു യിൻ, യു.കെ സ്വദേശിനി സിൽവിയ മേയ് ഹാംപ്റ്റൺ എന്നിവരായിരുന്നു മറ്റുള്ളവർ. തങ്ങളുടെ സംഭാവനകൾ പരിഗണിച്ച് ഇവർക്കും ക്യാഷ് പ്രൈസ് നൽകപ്പെട്ടു.
78,000ലേറെ അപേക്ഷകരിൽനിന്ന് ഏണസ്റ്റ് ആൻഡ് യങ് എൽ.എൽ.പി, സ്ക്രീനിങ് ജൂറി, ഗ്രാൻഡ് ജൂറി എന്നിവർ നടത്തിയ കഠിനമായ റിവ്യൂ പ്രക്രിയക്കൊടുവിലാണ് ഈ നഴ്സുമാർ തെരഞ്ഞെടുക്കപ്പെട്ടത്. അവരുടെ കഥകൾ രോഗികളിലും സമൂഹത്തിലും, ആരോഗ്യപരിരക്ഷ മേഖലയിലും നഴ്സുമാർ പ്രകടിപ്പിക്കുന്ന പ്രതിരോധ ശേഷി, അർപ്പണ ബോധം, സ്വാധീനം എന്നിവയുടെ ഉദാഹരണങ്ങളാണ്.
നഴ്സുമാർ വഹിക്കുന്ന സവിശേഷ പങ്ക് മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങളെ കൂടുതൽ തെളിച്ചമുള്ളതാക്കുന്നതായിരുന്നു, ചടങ്ങിൽ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലിഷ മൂപ്പൻ അടക്കം ആഗോള പ്രശസ്തരുടെയും ആരോഗ്യമേഖലയിലെ മുൻനിര നേതാക്കളുടെയും സാന്നിധ്യം. ആരോഗ്യപരിരക്ഷാ രംഗത്ത് നഴ്സുമാരുടെ പരിവർത്തന പ്രഭാവം അത്ര വലുതാണെന്ന തിരിച്ചറിവ് അടിസ്ഥാനമാക്കി അവരുടെ സ്ഥാനം ആഗോളതലത്തിൽ ഉയരെ പ്രതിഷ്ഠിക്കുന്നതിൽ കമ്പനി പുലർത്തുന്ന ഇടറാത്ത പ്രതിബദ്ധത ഇനിയും തുടരുമെന്ന് അവർ വ്യക്തമാക്കി.
അലിഷ മൂപന്റെ വാക്കുകൾ: ‘‘രോഗചികിത്സയിലെ നിശ്ശബ്ദ ശക്തികളാണ് നഴ്സുമാർ. ക്ഷീണം അറിയിക്കാതെ, സേവനങ്ങൾ കൊട്ടിഘോഷിക്കപ്പെടാതെ ജനങ്ങളുടെ ജീവിതത്തിൽ യഥാർഥ പരിവർത്തനം സാധ്യമാക്കാൻ കർമനിരതരാകുന്നവർ. ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് വഴി ഞങ്ങളുടെ ലക്ഷ്യം അവർ ഓരോ നാളിലും ജീവിച്ചുബാക്കിയാക്കുന്ന പ്രൗഢമായ കഥകൾ സമൂഹമധ്യേ എത്തിക്കലാണ്. അതുവഴി അവരർഹിക്കുന്ന യഥാർഥ ആദരം നൽകാനാകണം.
ധീരത, വൈദഗ്ധ്യം, അനുതാപം എന്നിങ്ങനെ എല്ലാറ്റിലും നക്ഷത്രശോഭയുള്ള മാതൃകയാണ് മരിയ വിക്ടോറിയ ജുവാൻ. ഈ ഗുണങ്ങളാണ് ആരോഗ്യ പരിരക്ഷയെ ഉദാത്തമാക്കുന്നത്, ഞങ്ങൾക്ക് പ്രചോദനം പകരുന്നതും. അവരുടെ നേട്ടങ്ങളെ ആഘോഷിക്കൽ നഴ്സുമാർ വ്യക്തികളിലും കുടുംബങ്ങളിലും ലോകത്തെവിടെയുമുള്ള സമൂഹങ്ങളിലും ചെലുത്തുന്ന മഹത്തായ സ്വാധീനത്തെ ഓർമിപ്പിക്കുന്നതാണ്’’.
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് മൂന്നാം എഡിഷനാണ് ഇത്തവണത്തേത്. വിജയകരമായി പൂർത്തിയാക്കിയ രണ്ട് മുൻ അവാർഡ് ദാനങ്ങളുടെ തുടർച്ച.
പ്രഥമ എഡിഷൻ നടന്നത് ദുബൈയിൽ 2022 മേയിൽ. കെനിയയിൽനിന്നുള്ള നഴ്സ് അന്ന ഖബാലെ ദുബയായിരുന്നു പുരസ്കാര ജേതാവ്. 2023ൽ, യു.കെയിൽനിന്നുള്ള നഴ്സ് മാർഗരറ്റ് ഹെലൻ ഷെപ്പേഡ് ഈ പുരസ്കാരത്തിൽ മുത്തമിട്ടു.
2024ൽ ഇന്ത്യയിൽ നടന്ന ചടങ്ങിൽ നഴ്സ് മരിയ വിക്ടോറിയ ജുവാനിന്റെ വിജയം പുരസ്കാരത്തിന്റെ വ്യാപ്തിയും വിജയവും കുറിക്കുന്നതായി. 202 രാജ്യങ്ങളിലെ 78,000ലേറെ പേരായിരുന്നു അപേക്ഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.