ദുബൈ: ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന്റെ മൂന്നാം പതിപ്പിലെ മികച്ച 10 ഫൈനലിസ്റ്റുകളെ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള 202ലധികം രാജ്യങ്ങളില്‍ നിന്നുള്ള 78,000ത്തിലധികം നഴ്സുമാരില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ നിന്നാണ് 10 പേരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചത്. ഏണസ്റ്റ് ആൻഡ് യങ് (ഇ.വൈ) എല്‍.എല്‍.പി, വിദഗ്ധ ജൂറി, ഗ്രാന്‍ഡ് ജൂറി എന്നിവരാണ് ജൂറി അംഗങ്ങൾ.
ആര്‍ക്കിമിഡീസ് മൊട്ടാരി (കുഗിറ്റിമോ ഹെല്‍ത്ത് സെന്റര്‍, കെനിയ), ജോണ്‍സി ഇന്നി (ഇമ്മാനുവല്‍ ലൂഥറന്‍ റൂറല്‍ ഹോസ്പിറ്റല്‍, പാപ്വന്യൂഗിനി), ലാര്ണി കോണ്ളു ഫ്ലോറന്‍സിയോ (ന്യൂയോര്‍ക് പ്രസ്ബിറ്റേറിയന്‍, യു.എസ്), ലിലിയന് നുവാബെയ്ന് (ആഗ ഖാന് യൂനിവേഴ്സിറ്റി ഓഫ് നഴ്സിങ് സ്കൂള്‍ ഓഫ് നഴ്സിങ് മിഡ് വൈഫറി, മന്യാങ്വ ബെസ്റ്റ് മെഡിക്കല്‍ സര്‍വിസസ് സെന്റര്‍ ലിമിറ്റഡ്, ഉഗാണ്ട), നെല്‍സണ്‍ ബൗട്ടിസ്റ്റ (തവാം ഹോസ്പിറ്റല്‍, യു.എ.ഇ), നീലിമ പ്രദീപ് കുമാര്‍ റാണെ (നഴ്സിങ് അസോസിയേഷന് പ്രസിഡന്റ് - ഗോവ സ്റ്റേറ്റ് ബ്രാഞ്ച്, ഇന്ത്യ), മരിയ വിക്ടോറിയ ജുവാന്‍ (ഫിലിപ്പീന് ആര്‍മി ഹെല്‍ത്ത് സര്‍വിസസിലെ കണ്‍സൽട്ടന്റ്, ഫിലിപ്പീന്‍സ്), മാര്ട്ടിന് ഷിയവേനാറ്റോ (ഗോണ്‍സാഗ യൂനിവേഴ്സിറ്റി, യു.എസ്), ഹോയി ഷു യിന് (ടാന്‍ ടോക്ക് സെങ് ഹോസ്പിറ്റല്‍, സിംഗപ്പൂര്‍), സില്‍വിയ മേ ഹാംപ്ടണ്‍ (വൂണ്ട് കെയര്‍ കണ്‍സൽട്ടന്റ്സ് ലിമിറ്റഡ്, ഇംഗ്ലണ്ട്) എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളവർ.
അവാര്‍ഡിന്റെ മൂന്നാം പതിപ്പിലെ വിജയിക്ക് 2,50,000 ഡോളറാണ് സമ്മാനം. മറ്റ് ഒമ്പത് ഫൈനലിസ്റ്റുകളെ പാരിതോഷികം നല്കി അംഗീകരിക്കുകയും ചെയ്യും.2024 ഡിസംബറോടെ ബംഗളൂരുവില്‍ നടക്കുന്ന ഗാല ഇവന്റിലാണ് അന്തിമ വിജയിയെ പ്രഖ്യാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.