ആ​സ്​​ട്രോ​ണ​മി സെ​ന്‍റ​ർ പ​ക​ർ​ത്തി​യ ച​ന്ദ്ര​പ്പി​റ​വി​യു​ടെ ദൃ​ശ്യം

പുതുവർഷ ചന്ദ്രനെ പകർത്തി ആസ്ട്രോണമി സെന്‍റർ ഹിജ്റ പുതുവർഷാരംഭം ഇന്ന്

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ലും ഞാ​യ​റാ​ഴ്ച ഹി​ജ്​​റ പു​തു​വ​ർ​ഷാ​രം​ഭം. ദു​ൽ​ഹി​ജ്ജ മാ​സം 30 പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ​യാ​ണ്​ ഹി​ജ്​​റ ക​ല​ണ്ട​റി​ലെ ആ​ദ്യ മാ​സ​മാ​യ മു​ഹ​ർ​റം ഒ​ന്ന്​ ഞാ​യ​റാ​ഴ്ച​യാ​യി​രി​ക്കു​മെ​ന്ന്​ സ്ഥി​രീ​ക​രി​ച്ച​ത്.

ശ​നി​യാ​ഴ്ച യു.​എ.​ഇ ആ​സ്​​ട്രോ​ണ​മി സെ​ന്‍റ​ർ അ​ബൂ​ദ​ബി​യി​ൽ പു​തു​വ​ർ​ഷ ച​ന്ദ്ര​നെ പ​ക​ർ​ത്തി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. വൈ​കീ​ട്ട് മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ്​ അ​ൽ ഖാ​തിം ജ്യോ​തി​ശാ​സ്ത്ര നി​രീ​ക്ഷ​ണ കേ​ന്ദ്രം മ​ങ്ങി​യ ചെ​റു ച​ന്ദ്ര​ന്‍റെ ചി​ത്രം പ​ക​ർ​ത്തി​യ​ത്.

1446ാമ​ത്​ ഹി​ജ്​​റ വ​ർ​ഷ​ത്തി​നാ​ണ്​ ഇ​തോ​ടെ തു​ട​ക്ക​മാ​കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യി ഹി​ജ്​​റ വ​ർ​ഷാ​രം​ഭം വ​ള​രെ സ​വി​ശേ​ഷ​മാ​യാ​ണ്​ അ​റ​ബ്​ സ​മൂ​ഹം ക​ണ​ക്കാ​ക്കു​ന്ന​ത്. ഹി​ജ്​​റ വ​ർ​ഷാ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​വ​ധി ദി​ന​മാ​യി​രി​ക്കു​മെ​ന്ന്​ മാ​ന​വ​വി​ഭ​വ​ശേ​ഷി, എ​മി​റേ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു.

Tags:    
News Summary - Astronomy Center captured the new year moon Hijra New Year begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.