ദുബൈ: അർഹതപ്പെട്ടവരിലേക്ക് ഭക്ഷണം എത്തിക്കാൻ യു.എ.ഇ ഭരണകൂടം നടപ്പാക്കുന്ന വൺ ബില്യൺ മീൽസ് പദ്ധതിയിലേക്ക് ആസ്റ്റർ ഡി.എം ഹെല്‍ത്ത്കെയർ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ ഒരു ദശലക്ഷം ദിര്‍ഹം (രണ്ട് കോടി രൂപ) സംഭാവന നൽകും.
50 രാജ്യങ്ങളിലെ ദരിദ്രർക്കും പോഷകാഹാരക്കുറവ് നേരിടുന്നവർക്കും ഭക്ഷണമെത്തിക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആരംഭിച്ച പദ്ധതിയാണിത്. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്‍റെ ദീർഘദർശനമുള്ള നേതൃത്വവും സഹായമാവശ്യമുള്ളവരുടെ ഉന്നമനത്തിനായുള്ള ശ്രമങ്ങളും ഏറെ പ്രചോദനമേകുന്നതാണെന്ന് ആസാദ് മൂപ്പന്‍ പറഞ്ഞു.
വിശക്കുന്ന മനുഷ്യന് ഭക്ഷണം നല്‍കുക എന്നതാണ് നമുക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനങ്ങളിലൊന്ന്. 50 രാജ്യങ്ങളിലെ ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുക എന്നത് വലിയ ദൗത്യമാണ്. എന്നാൽ, ദുബൈ അസാധ്യമായതെല്ലാം അനായാസം സാധ്യമാക്കുന്നു. വണ്‍ ബില്യണ്‍ മീല്‍സ് ഉദ്യമത്തിലേക്ക് സംഭാവന ചെയ്യുന്നത് ഞങ്ങള്‍ അംഗീകാരമായി കാണുന്നു. ഇത് ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് പ്രാഗ്രാമിന്‍റെയും ദരിദ്രരെയും അര്‍ഹരെയും സഹായിക്കുന്നതിനുള്ള മറ്റ് ഉദ്യമങ്ങളുടെയും ഭാഗമായാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.