അസീസി​െൻറ സഹോദരിമാരായ ഫാസില, ആരിഫ, താഹിറ, ഫൗസിയ എന്നിവർ. മൂന്നാമതിരിക്കുന്ന ഇളയ സഹോദരി താഹിറ ഒഴികെ ആർക്കും കോവിഡിൽ നിന്ന്​ രക്ഷപ്പെടാനായില്ല 

പത്ത്​ ദിവസത്തിനിടെ അസീസിന്​ നഷ്​ടമായത്​ മൂന്ന്​ കൂടപ്പിറപ്പുകളെ

ദുബൈ: കൂടപ്പിറപ്പുകളെ അവസാനമായി ഒരുനോക്കു​ കാണാൻ പോലും വിധിയില്ലാത്തവരാണ്​ പ്രവാസികൾ. തൊഴിൽ പ്രശ്​നങ്ങളും യാത്രാവിലക്കും കോവിഡും വിലങ്ങുതടിയായി നിൽക്കു​േമ്പാൾ ദുഃഖങ്ങൾ ഉള്ളിലൊതുക്കി ഒറ്റപ്പെട്ടു​ കഴിയാനാണ്​ വിധി. കണ്ണൂർ മാഹി സ്വദേശി പി.കെ.വി. അസീസിന്​ പത്തു​ ദിവസത്തിനിടെ നഷ്​ടമായത്​ മൂന്ന്​ സഹോദരിമാരെയാണ്​. തടസ്സങ്ങളോരോന്നായി മുന്നിൽ വന്ന്​ വീണപ്പോൾ ഉള്ളംപൊള്ളിക്കുന്ന വേദനക്കിടയിലും നാട്ടിലേക്കു​ പോകാനാകാതെ ഇവിടെ തുടരുകയായിരുന്നു അസീസ്​.

ഏപ്രിൽ 21 മുതൽ മേയ്​ ഒന്ന്​ വരെയുള്ള പത്ത്​ ദിവസത്തിനിടെയാണ്​ അസീസി​െൻറ നാല്​ സഹോദരിമാരിൽ മൂന്നു​ പേരെയും സഹോദരീ ഭർത്താവിനെയും കോവിഡ്​ തട്ടിയെടുത്തത്​. സഹോദരങ്ങളോട്​ അത്രമേൽ സ്​നേഹമുള്ളതിനാൽ നാല്​ പേർക്കും കൂടി അസീസ്​ മുൻകൈയെടുത്ത്​ ഒരു വീട്​ നിർമിച്ച്​ നൽകുകയായിരുന്നു. എട്ട്​ മുറികളുള്ള 'റാബിയ' മൻസിലിലായിരുന്നു ഫൗസിയയും ഫാസിലയും ആരിഫയും താഹിറയും കൂട്ടുകുടുംബമായി താമസം. ഇതിൽ ഇളയ സഹോദരി താഹിറ ഒഴികെ മൂന്നുപേരും ഇപ്പോൾ ജീവനോടെയില്ല.

സന്തോഷം മാത്രം നിറഞ്ഞ വീട്ടിലേക്ക്​ ഏപ്രിൽ ആദ്യവാരത്തിലാണ്​ കോവിഡ്​ എത്തിയത്​. 21ന് ഫാസിലയാണ്​ (56) ആദ്യം മരണത്തിന്​ കീഴടങ്ങിയത്​. 29ന്​ പുലർച്ചെ 2.30ന്​ ആരിഫയും (54) നാല്​ മണിക്കൂറിന്​ ശേഷം ഫൗസിയയുടെ ഭർത്താവ്​ ബഷീറും (66) യാത്രയായി. രണ്ട്​ ദിവസത്തിനു​ ശേഷം മെയ്​ ഒന്നിനായിരുന്നു ഫൗസിയയുടെ (58) മരണം. 14 പേർ അടങ്ങുന്ന കുടുംബത്തിലെ ഭൂരിപക്ഷം പേരെയും കോവിഡ്​ പിടികൂടിയിരുന്നു. ആരിഫയുടെ ഭർത്താവ്​ ഇഖ്​ബാലി​െൻറ സ്​ഥിതി ഗുരുതരമായിരുന്നെങ്കിലും ജീവിതത്തിലേക്ക്​ തിരിച്ചുവന്നു.

ഇളയ സഹോദരി താഹിറക്കും പോസിറ്റിവായിരുന്നു. കൂടപ്പിറപ്പുകളുടെ മരണ വിവരം അറിഞ്ഞയുടൻ യു.എ.ഇയിലുള്ള മറ്റ്​ സഹോദരങ്ങളായ പി.കെ.വി. ഷഫീഖും പി.കെ.വി. അൻവർ സാദിഖും നാട്ടിലേക്കു​ തിരിച്ചു.എന്നാൽ, അസീസിന്​ മാത്രം യാ​ത്ര കഴിഞ്ഞില്ല. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക്​ വിലക്കായതിനാൽ യാത്ര ഒഴിവാക്കാൻ ഓഫിസിൽ നിന്ന്​ നിർദേശിക്കുകയായിരുന്നു.

ആഘോഷങ്ങളുടെ സംഗമവേദിയായിരുന്ന 'റാബിയ' മൻസിലിലേക്ക്​ നെഞ്ചുപിടക്കുന്ന വേദനയോടെയല്ലാതെ കയറിച്ചെല്ലാൻ കഴിയില്ലെന്ന്​ അസീസ്​ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.