റാസല്‍ഖൈമ: വേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കാനിരിക്കെ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യാന്‍ കര്‍മ പദ്ധതി ഒരുക്കിയതായി റാക് പൊലീസ്. വിദ്യാര്‍ഥികളുടെ സുരക്ഷക്ക് സമഗ്രമായ സുരക്ഷാ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. ഗതാഗതം സുഗമമാക്കുന്നതിന് സ്കൂളുകള്‍ക്കു സമീപമുള്ള റോഡുകളിലും പട്രോളിങ് സേനയെ വിന്യസിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി.
വിദ്യാര്‍ഥികളും രക്ഷിതാക്കളും റോഡ് ഉപഭോക്താക്കളും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് റാക് പൊലീസ് അഭ്യര്‍ഥിച്ചു. പത്ത് വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികള്‍ അവരുടെ സുരക്ഷക്കായി വാഹനങ്ങളുടെ പിന്‍സീറ്റില്‍ ഇരിക്കുകയും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുകയും വേണം.
ക്രമരഹിതമായി വാഹനങ്ങള്‍ നിര്‍ത്തുന്നത് ഒഴിവാക്കുകയും നിശ്ചിത സ്കൂള്‍ പാര്‍ക്കിങ് പ്രദേശങ്ങളില്‍ ശരിയായ പാര്‍ക്കിങ്ങിന് ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുകയും വേണം. സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും റാക് പൊലീസ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.