സ്വ​കാ​ര്യ സ്കൂ​ളു​ക​ളോ​ട് അ​ഡ​ക്; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഭാ​രി​ച്ച ബാ​ഗ് വേ​ണ്ട

അ​ബൂ​ദ​ബി: സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ബാ​ഗി​ന്‍റെ ഭാ​രം പ​രി​മി​ത​പ്പെ​ടു​ത്തി അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ വി​ജ്ഞാ​ന വ​കു​പ്പ്. ബാ​ഗി​ന്‍റെ ഭാ​രം കു​ട്ടി​ക​ളു​ടെ ശ​രീ​ര ഭാ​ര​ത്തി​ന്‍റെ അ​ഞ്ചു മു​ത​ല്‍ 10 വ​രെ ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് സ്കൂ​ളു​ക​ള്‍ക്ക് ന​ല്‍കി​യ നി​ര്‍ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

അ​മേ​രി​ക്ക​ന്‍ കി​റോ​പ്രാ​ക്ടി​ക് അ​സോ​സി​യേ​ഷ​ന്‍റെ ശി​പാ​ര്‍ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍ എ​ല്ലാ ഗ്രേ​ഡു​ക​ളി​ലെ​യും വി​ദ്യാ​ര്‍ഥി​ക​ളു​ടെ സ്‌​കൂ​ള്‍ ബാ​ഗി​ന്‍റെ ഭാ​രം ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍ഥി​ക​ളു​ടെ ആ​രോ​ഗ്യ​വും ശാ​രീ​രി​ക ശ​ക്തി​യും മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​മൊ​ക്കെ ക​ണ​ക്കാ​ക്കി വേ​ണം അ​വ​രു​ടെ ബാ​ഗി​ന്‍റെ ഭാ​രം ക​ണ​ക്കാ​ക്കേ​ണ്ട​തെ​ന്ന് നി​ര്‍ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. 2026 ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ലാ​യി​രി​ക്കും സ്‌​കൂ​ളു​ക​ള്‍ നി​ര്‍ദേ​ശം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തേ​ണ്ട​ത്.

കെ.​ജി മു​ത​ല്‍ ഗ്രേ​ഡ് പ​ന്ത്ര​ണ്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ബാ​ഗി​ന്‍റെ ഭാ​രം ചു​വ​ടെ. കെ​ജി1/​എ​ഫ്എ​സ്2, കെ​ജി2/​ഒ​ന്നാം വ​ര്‍ഷം, ഗ്രേ​ഡ് 1/ര​ണ്ടാം വ​ര്‍ഷം ര​ണ്ട്​ കി​ലോ​ഗ്രാം, ഗ്രേ​ഡ് 2/ മൂ​ന്നാം വ​ര്‍ഷം മൂ​ന്ന്​ മു​ത​ല്‍ 4.5 കി​ലോ​ഗ്രാം വ​രെ, ഗ്രേ​ഡ് 3/നാ​ലാം വ​ര്‍ഷം മൂ​ന്നു കി​ലോ​ഗ്രാം മു​ത​ല്‍ 4.5 കി​ലോ​ഗ്രാം വ​രെ, ഗ്രേ​ഡ് 4/അ​ഞ്ചാം വ​ര്‍ഷം മൂ​ന്നു മു​ത​ല്‍ 4.5 കി​ലോ​ഗ്രാം വ​രെ, ഗ്രേ​ഡ് 5/ആ​റാം വ​ര്‍ഷം ആ​റു മു​ത​ൽ എ​ട്ട്​ കി​ലോ​ഗ്രാം വ​രെ, ഗ്രേ​ഡ് 6/ഏ​ഴാം വ​ര്‍ഷം ആ​റു മു​ത​ൽ എ​ട്ട്​ കി​ലോ​ഗ്രാം വ​രെ, ഗ്രേ​ഡ് 7/എ​ട്ടാം വ​ര്‍ഷം ആ​റു മു​ത​ല്‍ എ​ട്ട്​ കി​ലോ​ഗ്രാം വ​രെ, ഗ്രേ​ഡ് 8/ഒ​മ്പ​താം വ​ര്‍ഷം ആ​റു മു​ത​ല്‍ എ​ട്ട്​ കി​ലോ​ഗ്രാം വ​രെ, ഗ്രേ​ഡ് 9/പ​ത്താം വ​ര്‍ഷം 10 കി​ലോ​ഗ്രാം വ​രെ, ഗ്രേ​ഡ് 10/പ​തി​നൊ​ന്നാം വ​ര്‍ഷം 10 കി​ലോ​ഗ്രാം വ​രെ, ഗ്രേ​ഡ് 11/പ​ന്ത്ര​ണ്ടാം വ​ര്‍ഷം 10 കി​ലോ​ഗ്രാം വ​രെ, ഗ്രേ​ഡ് 12/പ​തി​മൂ​ന്നാം വ​ര്‍ഷം 10 കി​ലോ​ഗ്രാം വ​രെ.

Tags:    
News Summary - Bag weight limit for students in private schools Abu Dhabi Department of Education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.