ദുബൈ: ബാങ്ക് കാൾ സെൻററിലെ ജീവനക്കാരെന്ന് വിശ്വസിപ്പിച്ച് ഉപഭോക്താക്കളിൽ നിന്ന് അ ക്കൗണ്ട് വിവരങ്ങളും പിൻ നമ്പറും ചോർത്തിയെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ പിടിയി ൽ. ദുബൈ, അബൂദബി, അജ്മാൻ എന്നിവിടങ്ങളിൽ തട്ടിപ്പ് നടത്തിയ 29 പേരെയാണ് പൊലീസ് അറസ്റ് റ് ചെയ്തത്. വിവിധ രാജ്യക്കാരായ വിദേശികളാണ് അറസ്റ്റിലായതെന്ന് അബൂദബി പൊലീസ് ക്രിമിനിൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് മേധാവി ബ്രിഗേഡിയർ ജനറൽ ഇംറാൻ അൽ മസ്റൂഹി അറിയിച്ചു. മൂന്ന് സംഘങ്ങളിലെ 25 പേരെ അജ്മാനിൽ നിന്നും നാലംഗ സംഘത്തെ ദുബൈയിൽ നിന്നുമാണ് പിടികൂടിയത്.
ബാങ്ക് ഇടപാടുകാരെ ഫോണിൽ വിളിച്ച് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്ന് വിശ്വസിപ്പിച്ച് വീണ്ടെടുക്കാൻ വ്യക്തിഗത വിവരങ്ങളും എ.ടി.എം കാർഡും ആവശ്യപ്പെടുന്നതാണ് സംഘത്തിെൻറ രീതി. എന്നാൽ, ഇടപാടുകാരുടെ ഫോൺ നമ്പറുകൾ എങ്ങനെയാണ് സംഘത്തിന് ലഭിച്ചതെന്നും എത്രപേരാണ് തട്ടിപ്പിനിരയായതെന്നും സംബന്ധിച്ച വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
ബാങ്കുകളിൽ നിന്ന് ഇടപാടുകാരെ വിളിച്ച് വ്യക്തിഗത വിവരങ്ങളും രഹസ്യമായി സൂക്ഷിക്കേണ്ട പിൻ നമ്പറുകളും ഒരിക്കലും ആവശ്യപ്പെടില്ലെന്നും ഇടപാടുകാർ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം കാളുകളോ സന്ദേശങ്ങളോ ലഭിക്കുന്ന പക്ഷം 8002626 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും പൊലീസ് നിർദേശിച്ചു. ആഗസ്റ്റ് മാസത്തിൽ ഇതേവിധത്തിൽ തട്ടിപ്പ് നടത്തിയ 25ഓളം പ്രതികളെ ഷാർജ, അജ്മാൻ എമിറേറ്റുകളിൽ നിന്ന് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.