മകന്‍റെ വിവാഹ ഒരുക്കത്തിനിടെ  പ്രവാസി നാട്ടില്‍ കുഴഞ്ഞു വീണു മരിച്ചു

ദുബൈ: മകന്‍റെ വിവാഹ ഒരുക്കങ്ങള്‍ക്കായി കഴിഞ്ഞ ദിവസം അബൂദാബിയില്‍ നിന്ന് നാട്ടിലേക്ക് അവധിക്കു പോയ പ്രവാസി നാട്ടില്‍  കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം തിരൂർ കൂട്ടായിയിലെ പരേതനായ രായിൻ മരക്കാരകത്ത് മുഹമ്മദ് ഹാജിയുടെ മകനും വാക്കാട് താമസക്കാരനുമായ മുഹമ്മദ് ബഷീർ (50) ആണ് മരിച്ചത്. അബുദാബിയിലെ യൂനിവേഴ്സൽ ആശുപത്രി ജീവനക്കാരനായ ബഷീർ കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് തിരിച്ചത്.

മെയ് നാലിന്  നടക്കാനിരിക്കുന്ന മകന്‍ ദില്‍ഷാദിന്റെ വിവാഹ ചടങ്ങിനുള്ള ഒരുക്കത്തിലായിരുന്നു.   ശനിയാഴ്ച്ച രാവിലെ അനുജൻ റഷീദിനോടൊപ്പം ചെമ്മാട് വിവാഹം ക്ഷണിക്കാൻ പോയി വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയാണുണ്ടായത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  അബുദാബി കെ എം സി സി വെട്ടം പഞ്ചായത്ത് കമ്മിറ്റി അംഗമാണ്. ഖബറടക്കം ഞായറാഴ്ച്ച കാലത്ത് 9 ന് വാക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. സൈനബയാണ് ഭാര്യ. മക്കൾ: ദിൽഷാദ്, മുഫ് ലിഹ, മുബശിറ, മിൻഹ.

സഹോദരങ്ങൾ : ആര്‍.മൊയ്തീൻ കുട്ടി   , ബാവ, റഷീദ്, സക്കരിയ്യ, ഖദീജ, നഫീസ, ഖൈറുന്നീസ.


 

Tags:    
News Summary - basheer death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.