ദുബൈ: എമിറേറ്റിലെ വാടകയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ദുബൈ തർക്ക പരിഹാര കേന്ദ്ര (ആർ.ഡി.സി)ത്തിന് 12 ലക്ഷം ദിർഹം സംഭാവന നൽകി.
അബ്ദുല്ല അഹമ്മദ് അൽ അൻസാരിയാണ് ആർ.ഡി.സിയുടെ വാടകയുമായി ബന്ധപ്പെട്ട കേസുകളിൽ അകപ്പെട്ടവരെ സഹായിക്കുന്ന യാദ് അൽ ഖൈർ കമ്മിറ്റിക്ക് സംഭാവന നൽകിയത്.
സഹായം അർഹിക്കുന്നവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനായി വിശദമായ വിലയിരുത്തലുകൾക്കുശേഷം സാമൂഹിക സംഘടനകളുമായി സഹകരിച്ചായിരിക്കും സഹായധനം കൈമാറുകയെന്ന് ആർ.ഡി.സി ചെയർമാൻ ജഡ്ജ് അബ്ദുൽ ഖാദർ മൂസ മുഹമ്മദ് അറിയിച്ചു.
ചില വ്യക്തികളും ഇത്തരം കാര്യങ്ങൾക്കായി വ്യക്തിപരമായി ആർ.ഡി.സിക്ക് സഹായം വാഗ്ദാനംചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിലെ എല്ലാതരം വിഭാഗങ്ങളിൽപ്പെട്ടവർക്കും വാടകയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ന്യായമായ രീതിയിൽ സഹായംചെയ്യാറുണ്ട്. കേസിൽ പ്രയാസം അനുഭവിക്കുന്നവരെ കഴിയാവുന്ന രീതിയിൽ സഹായിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.