മ​ല​യാ​ളം മി​ഷ​ന്‍ അ​ധ്യാ​പ​ക പ​രി​ശീ​ല​നം നാ​ളെ മു​ത​ൽ

അ​ബൂ​ദ​ബി: മ​ല​യാ​ളം മി​ഷ​ന്‍ അ​ബൂ​ദ​ബി ചാ​പ്റ്റ​റി​ന്റെ കീ​ഴി​ല്‍ ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ല്‍ക്കു​ന്ന അ​ധ്യാ​പ​ക പ​രി​ശീ​ല​നം ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും. മു​ന്‍ ഭാ​ഷാ അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നും കേ​ര​ള എ​സ്.​സി.​ഇ.​ആ​ര്‍.​ടി റി​സ​ര്‍ച് ഓ​ഫി​സ​റു​മാ​യ ഡോ. ​എം.​ടി.​ശ​ശി മു​ഖ്യ പ​രി​ശീ​ല​ക​നാ​യി​രി​ക്കും.

അ​ബൂ​ദ​ബി ചാ​പ്റ്റ​റി​നു കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്റ​ര്‍, അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം, അ​ബൂ​ദ​ബി സി​റ്റി, ഷാ​ബി​യ, ബ​ദാ​സാ​യി​ദ്, അ​ല്‍ ദ​ഫ്റ മേ​ഖ​ല​ക​ളി​ലെ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ര്‍ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍കു​ന്ന​ത്.

ശ​നി​യാ​ഴ്ച​യി​ലെ അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ല്‍ മ​ല​യാ​ളം മി​ഷ​ന്‍ പാ​ഠ്യ​പ​ദ്ധ​തി​യാ​യ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​ന്തി എ​ന്നി​വ​യു​ടെ അ​ധ്യാ​പ​ക​ര്‍ക്കു​ള്ള പ​രി​ശീ​ല​ന​വും ഞാ​യ​റാ​ഴ്ച ആ​മ്പ​ല്‍, നീ​ല​ക്കു​റി​ഞ്ഞി ക്ലാ​സു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍ക്കു​ള്ള പ​രി​ശീ​ല​ന​വു​മാ​വും ന​ല്‍കു​ക. ര​ണ്ടു ദി​വ​സ​വും രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന ക്യാ​മ്പ് വൈ​കീ​ട്ട് അ​ഞ്ചു​വ​രെ നീ​ണ്ടു​നി​ല്‍ക്കും.

Tags:    
News Summary - Malayalam Mission Teacher Training from saturday onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.