ഇന്ത്യക്കാർ ഉറ്റുനോക്കുന്നു; ദുബൈയിൽ എവിടെ കിടപ്പാടം ഒപ്പിക്കാം

ദുബൈ: ദുബൈയെക്കുറിച്ചുള്ള അന്വേഷണത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർക്ക് അറിയേണ്ടത് എവിടെ താമസിക്കാനാവുമെന്ന വിവരം. ദുബൈയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് പോർട്ടലായ Bayut.com സമാഹരിച്ച വിവരമനുസരിച്ച് കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ ആളുകൾ ഇന്ത്യയിൽ നിന്ന് ദുബൈലേക്ക് േചക്കേറാൻ താൽപര്യം കാണിക്കുന്നുണ്ട്. സ്വന്തമായി വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം രണ്ടാം പകുതിയും ഇൗ വർഷം ആദ്യ പകുതിയും തമ്മിലെ താരതമ്യത്തിൽ ദുബൈയിൽ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ ആറ് ശതമാനത്തോളം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 50.79 ശതമാനമായിരുന്നു എങ്കിൽ ഇൗ വർഷം 56.58ശതമാനമായാണ് ഉയർന്നത്. എന്നാൽ വാടകവീട് അന്വേഷിച്ചവർ കഴിഞ്ഞ വർഷം 49.21 ശതമാനമായിരുന്നുവെങ്കിൽ ഇൗ വർഷം 43.42 മാത്രമാണ്.

ജുമൈറ വില്ലേജ് സർക്കിൾ, ദുബൈ സ്പോർട്സ് സിറ്റി, ജുമൈറ വില്ലേജ് ട്രയാങ്കിൾ, ദുബൈ മറീന, ഡൗൺടൗൺ ദുബൈ, ദുബെ ലാൻറ്, ബിസിനസ് ബേ, ജുമൈറ ലേക്ക് ടവേഴ്സ്, മൈദാൻ സിറ്റി, മോട്ടോർ സിറ്റി എന്നീ സ്ഥലങ്ങളാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ സ്വന്തം അപ്പാർട്ട് മ​​​െൻറ് വാങ്ങാൻ ആഗ്രഹിക്കുന്നത്. ശരാശരി 6.57 ലക്ഷം ദിർഹം വിലയുള്ള ജുമൈറ വില്ലേജ് സർക്കിൾ ഭാഗത്തെ അപ്പാർട്ട്മ​​​െൻറുകർ വാങ്ങാൻ 34.65 ശതമാനം പേരാണ് താൽപര്യം പ്രകടിപ്പിച്ചത്. 24 ലക്ഷം ദിർഹം വിലയുള്ള ഡൗൺടൗണിൽ 4.38 ശതമാനംപേർ താൽപര്യം കാട്ടിയിട്ടുണ്ട്. വാടകക്കാർക്കാകട്ടെ അൽ നഹ്ദയാണ് പ്രിയപ്പെട്ടയിടം. 35000 ദിർഹം വാർഷിക വാടകയുള്ള ഇവിടെ 7.06 ശതമാനം പേരാണ് താൽപര്യം കാണിച്ചത്. ബർ ദുബൈ, ഇൻറർനാഷ്ണൽ സിറ്റി, ദേര, ദുബൈ മറീന, ജുമൈറ ലേക്ക് ടവേഴ്സ്, ഡൗൺടൗൺ ദുബൈ, അൽ ബർഷ, ഡിസ്കവറി ഗാർഡൻസ് എന്നിവയാണ് ഇന്ത്യക്കാർക്ക് വാടകക്ക് താമസിക്കാൻ ഇഷ്ടമുള്ള മറ്റ് സ്ഥലങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക്​ സന്ദർശിക്കാം Bayut.com

Bayut.com ന്റെ സന്ദർശനവും ഉപയോഗവും അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് (ഇന്ത്യ)

Tags:    
News Summary - Bayut.com in Dubai-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT