അബൂദബി: ശൈത്യകാലത്തിന് തുടക്കമായതോടെ ബാർബിക്യൂ പാചകം ചെയ്യുന്നതിനുള്ള മാർ നിർദേശങ്ങൾ പുറപ്പെടുവിച്ച് അബൂദബി മുനിസിപ്പാലിറ്റി. പൊതുസ്ഥലങ്ങളിൽ അനുവദനീയമായ ഇടങ്ങളില്‍ മാത്രമേ ബാര്‍ബിക്യു പാചകം ചെയ്യാവൂ എന്ന് അധികൃതർ അറിയിച്ചു.
ശൈത്യകാലത്ത് താമസക്കാരും വിനോദ സഞ്ചാരികളും പാര്‍ക്കുകളിലും മറ്റ് വെളിമ്പ്രദേശങ്ങളിലും തമ്പടിക്കുന്ന രീതി കൂടുതലാവുമെന്നതിനാലാണ് ഇത്തരൊരു മുന്നറിയിപ്പ്.
പാര്‍ക്കുകളുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനും മറ്റ് സന്ദര്‍ശകര്‍ക്ക് ആരോഗ്യകരവും വൃത്തിയുള്ളതുമായ പരിസരം ലഭ്യമാക്കുന്നതിനുമാണ് നടപടിയെന്ന് അബൂദബി മുനിസിപ്പാലിറ്റി അറിയിച്ചു. പാര്‍ക്കുകളിലെ പച്ചപ്പും മരങ്ങളും സംരക്ഷിക്കുന്നതിനായി ബാര്‍ബിക്യു തയാറാക്കാന്‍ കോണ്‍ക്രീറ്റ് പ്രതലം അധികൃതര്‍ പാര്‍ക്കുകളില്‍ ഒരുക്കിയിട്ടുണ്ട്.
മാലിന്യവും കരി അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതിനായി പ്രത്യേക പാത്രങ്ങളും ഇവിടെയുണ്ടാവും. അബൂദബിയിലെ 28 പാര്‍ക്കുകളിലും ഉദ്യാനങ്ങളിലുമായി 253 ബാര്‍ബിക്യു സ്പോട്ടുകളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.
അബൂദബിയില്‍ ഒഫീഷ്യൽ പാര്‍ക്ക്, ഓള്‍ഡ് എയര്‍പോര്‍ട്ട് പാര്‍ക്ക്, ഫാമിലി പാര്‍ക്ക് 1, ഫാമിലി പാര്‍ക്ക് 2, ഹെറിറ്റേജ് പാര്‍ക്ക്, ഹെറിറ്റേജ് പാര്‍ക്ക് 4, ഹെറിറ്റേജ് പാര്‍ക്ക് 5, അല്‍ സാഫ്രന പാര്‍ക്ക്, ഡോള്‍ഫിന്‍ പാര്‍ക്ക്, അല്‍ നഹ്ദ പാര്‍ക്ക്, അറേബ്യന്‍ ഗള്‍ഫ് പാര്‍ക്ക് 1, അറേബ്യന്‍ ഗള്‍ഫ് പാര്‍ക്ക് 2, അല്‍ ബൂം പാര്‍ക്ക്, അല്‍ മസൂന്‍ പാര്‍ക്ക് (അല്‍ ഖും ബീച്ച്).
അല്‍ നോഫല്‍ പാര്‍ക്ക് എന്നിവിടങ്ങളിലും ഖലീഫ സിറ്റിയില്‍ അല്‍ ജൂരി പാര്‍ക്ക്, അല്‍ ഫാന്‍ പാര്‍ക്ക്, അല്‍ അര്‍ജുവാന്‍ പാര്‍ക്ക്, അല്‍ ഖാദി പാര്‍ക്ക്, അല്‍ ബൈരാഖ് പാര്‍ക്ക്, അല്‍ ഷംഖ സ്ക്വയര്‍, അല്‍ ഷംക സിറ്റിയിലെ അല്‍ ഫാനൂസ് പാര്‍ക്ക്, റബ്ദാന്‍ പാര്‍ക്ക്, അല്‍ റഹ്മ സ്ക്വയര്‍, അല്‍ വത്ബ പാര്‍ക്ക്, അല്‍ സലാമിയ പാര്‍ക്ക് എന്നീ പാര്‍ക്കുകളിലാണ് ബാര്‍ബിക്യു സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.