ദുബൈ: ദുബൈയിൽ വിസക്ക് അപേക്ഷിക്കുമ്പോൾ ഉപയോക്താക്കൾ വ്യക്തമായ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ ദുബൈ) മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു. ഈ വിഷയത്തിൽ അപേക്ഷകർ നിരന്തരം അശ്രദ്ധ വരുത്തുന്നുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് ജി.ഡി.ആർ.എഫ്.എവീണ്ടും ഇക്കാര്യം ഓർമപ്പെടുത്തുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
വിസ സേവനങ്ങൾ തേടുന്ന ആളുകൾ അവ്യക്തമായ വിവരങ്ങൾ നൽകിയാൽ നടപടികൾക്ക് സ്വാഭാവികമായും കാലതാമസം വരും. ശരിയായ മേൽവിലാസങ്ങൾ വിസ നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾ ആമർ സെൻററുകൾ വഴി എമിഗ്രേഷൻ ഡിപ്പാർട്മെൻറിലേക്ക് സമർപ്പിക്കുന്ന രേഖകളിൽ ശരിയായ മേൽവിലാസങ്ങൾ, ഇ–മെയിൽ ഐഡി, മൊബൈൽ നമ്പർ, മറ്റുവിവരങ്ങൾ എല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തണം. വകുപ്പിെൻറ സ്മാർട്ട് ചാനലുകൾ വഴി നൽകുന്ന വിവരങ്ങളും കൃത്യമായിരിക്കണം.
ഇതിെൻറ അടിസ്ഥാനത്തിലാണ് അപേക്ഷ- നടപടിയുടെ ഓരോ ഘട്ടവും വകുപ്പ് ഉപയോക്താകളെ അറിയിക്കുന്നത്. ഉപയോക്താക്കൾക്ക് എല്ലായ്പ്പോഴും സന്തോഷകരമായ സേവനങ്ങൾ നൽകാനാണ് വകുപ്പ് ശ്രദ്ധിക്കുന്നതെന്നും ജി.ഡി.ആർ.എഫ്.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.