ഷാർജ: ഉപയോഗിച്ച പാചക എണ്ണ റീസൈക്ലിങ് ചെയ്യുന്ന നൂതന സംവിധാനവുമായി ഷാർജ. സർക്കാർ-സ്വകാര്യ സംയുക്ത ഏജൻസിയായ ബീഅയുടെ (Bee'ah) നേതൃത്വത്തിലാണ് യു.എ.ഇയിൽ ആദ്യമായി ഇത്തരമൊരു സംരംഭം തുടങ്ങിയത്. വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന പാചക എണ്ണ മാലിന്യച്ചാലുകളിൽ ഒഴിക്കാറുണ്ട്. ഇത് പ്ലംബിങ് സംവിധാനങ്ങളെ തടസ്സപ്പെടുത്തുന്നതിനാൽ മുനിസിപ്പാലിറ്റികൾക്കും മലിനജല സംസ്കരണ കമ്പനികൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. പുതിയ സേവനത്തിലൂടെ, ഉപയോഗിച്ച പാചക എണ്ണയെ ബയോഡീസലാക്കി മാറ്റും. നഗരസഭയുടെ വാഹനങ്ങൾക്ക് ഇന്ധനമായി ഈ ഡീസലാണ് നൽകുകയെന്ന് ബീഅ ഗ്രൂപ് സി.ഇ.ഒ ഖാലിദ് അൽ ഹുറൈമെൽ പറഞ്ഞു.
ഉപയോഗിച്ച പാചക എണ്ണ സംസ്കരിക്കുന്നതിനുള്ള സാധാരണരീതി പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നത് തടയാൻകൂടി ലക്ഷ്യമിട്ടാണ് നടപടി. കമ്പനി നൽകുന്ന പ്രത്യേക കുപ്പികളിൽ ആളുകൾക്ക് എണ്ണ നിക്ഷേപിച്ച് കലക്ഷൻ മെഷീനിൽ നിക്ഷേപിക്കാം. 826333 എന്ന നമ്പറിൽ വിളിച്ചാൽ കുപ്പി ലഭിക്കും. ഷാർജയിലെ ഓരോ മേഖലയിലും മെഷീൻ സ്ഥാപിക്കും. എണ്ണ നിറച്ച ഒരു കുപ്പി മെഷീനിലേക്ക് നിക്ഷേപിക്കുേമ്പാൾ അടുത്ത കാലിക്കുപ്പി ലഭിക്കും. ഈ കുപ്പിയിൽ എണ്ണ നിറച്ച് വീണ്ടും നിക്ഷേപിക്കാൻ കഴിയും. കുപ്പികളും പൂർണമായും പുനരുപയോഗം ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.