ഷാർജ: സ്വകാര്യ സന്ദർശനത്തിനായി യു.എ.ഇയിൽ എത്തിയ രാജ്യസഭ എം.പി. ബിനോയ് വിശ്വത്തിന് ഇന്ത്യൻ അസോസിയേഷൻ ഷാർജ സ്വീകരണം നൽകി. പ്രവാസികൾക്ക് ആധാർ കാർഡ് എടുക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുവാൻ ഇടപെടൽ നടത്തുക, വിമാന കമ്പനികൾ സീസൺ സമയത്ത് ചാർജ് വർധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്നത് ഒഴിവാക്കുന്നതിനു വേണ്ടി ഇടപെടൽ നടത്തുക, പ്രവാസികളുടെ പങ്കാളിത്തത്തോടെ നിലവിലുള്ളതിനേക്കാൾ മെച്ചപ്പെട്ട പെൻഷൻ നടപ്പാക്കുന്നതിനു വേണ്ടി ഇടപെടുക, സംസ്ഥാന സർക്കാർ ആരംഭിക്കും എന്ന് പറഞ്ഞതും പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത എയർ കേരള യാഥാർഥ്യമാക്കി വ്യോമയാന രംഗത്ത് പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങി ആവശ്യങ്ങൾ ഭാരവാഹികൾ എം.പിയുടെ മുന്നിൽ അവതരിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.വി. നസീർ സ്വാഗതവും ട്രഷറർ ശ്രീനാഥ് കാടഞ്ചേരി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോ. ട്രഷറർ ബാബു വർഗീസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, കെ.ടി. നായർ, സാം വർഗീസ്, പ്രദീഷ് ചിതറ, സുനിൽ രാജ്, കെ. അബ്ദുൽ മനാഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.