ബൊക്കെ പോലൊരു ചെടി

ഫെൺസ്​ കുടുബത്തിലെ മനോഹരമായ ഒരു ഫെൺ ആണ്​ ബേർഡ്​സ്​ നെസ്റ്റ്​ ഫെൺ. അതിന്‍റെ തന്നെ പുതിയ ഒരു വകഭേദമാണ്​ വെരിഗേറ്റഡ്​ ബേർഡ്​സ്​ നെസ്റ്റ്​ ഫെൺ. മഞ്ഞയും ക്രീമും ചേർന്ന കളർ ആണ് ഈ ചെടിയെ കൂടുതൽ സുന്ദരിയാക്കുന്നത്​. ഒരു ബൊക്കെ പോലെ തോന്നും ഈ ചെടിയെ കണ്ടാൽ. രണ്ടു മുതൽ മൂന്നടി വരെ ഈ ചെടിക്ക് പൊക്കം വെക്കും. നമുക്ക് ഇതിനെ ഇൻഡോർ ആയും ഔട്ട് ഡോർ ആയും വളർത്താം.

ഔട്ട് ഡോർ ആണേൽ നേരിട്ട് സൂര്യപ്രകാശം കിട്ടാത്ത സ്ഥലം നോക്കി വെക്കുക. ഇളം വെയിൽ ഇതിന്​ ഇഷ്ടം. ഇൻഡോർ ആയിട്ട് ഏതു ചെടി വളർത്തിയാലും ആഴ്ചയിലൊരിക്കൽ പുറത്ത് ഇളം വെയിലിൽ വെക്കാണം. നന്നായി വെള്ളം ഒഴിച്ച് ചെടിയുടെ പൊടികൾ എല്ലാം മാറ്റാം. നല്ല ഈർപ്പം ഉള്ള മണ്ണാണിഷ്ടം.

നല്ല ഡ്രൈനേജ്​ ഉള്ള ചെടിച്ചട്ടിയിൽ ചകിരിച്ചോറ്, ചാണകപ്പൊടി, ഗാർഡൻ സോയിൽ എന്നിവ മിക്സ്​ ചെയതു ചെടി നടാം. വെട്ടം കെട്ടി നിൽക്കാൻ പാടില്ല. അങ്ങനെ ആയാൽ ചെടി ചീഞ്ഞു പോകും. എപ്പോഴും ഈർപ്പം ഇഷ്ടപ്പെടുന്ന ചെടികളാണ് ​ഫെൺസ്​. ഈ ഫെൺസിന്‍റെ നടുക്കുള്ള ഭാഗത്തിന് ക്രൗൺ എന്നാണ് പറയുന്നത്. അവിടെ വെള്ളം ഒഴിക്കരുത്. ഇതിന്‍റെ ഇലകൾക്ക് നല്ല കട്ടിയാണ്​. അതിക പരിചരണവും ആവശ്യമില്ല. ഇതിന്‍റെ പരാഗണം എല്ലാ ചെടിയിലും പറ്റില്ല. വളർച്ച എത്തിയ വലിയ ചെടികളിൽ മാത്രമേ പറ്റൂ. അതിന്‍റെ ഇലകളിൽ ചെറിയ സീഡുകൾ കാണും. ഈ സീഡുകൾ ആണ്​ പരാഗണം നടത്തുന്നത്​. ഈ ചെടി നല്ലൊരു എയർ പ്യൂരിഫയർ കൂടിയാണ്​.

Tags:    
News Summary - Bird's-nest fern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.