യാത്രക്കിടെ ചൈനീസ്​ വൻമതിലിൽ യു.എ.ഇ പതാകയുമായി സുൽത്താൻ അൽ നഹ്​ദിയും സഈദ്​ അൽ തിനൈജിയും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്

അബൂദബിയിൽ നിന്ന്​ ജപ്പാനിലേക്ക്​; സാഹസിക റോഡ്​ യാത്ര പൂർത്തിയാക്കി സ്വദേശി യുവാക്കൾ

അബൂദബി: ഇമാറാത്തിന്‍റെ ഹൃദയഭൂമിയായ അബൂദബിയിൽ നിന്ന്​ ജപ്പാനിലേക്കൊരു റോഡ്​ യാത്ര!. ഒരുപക്ഷേ ആരുമിതുവരെ പരീക്ഷിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച്​ ഇതിഹാസം തീർത്തിരിക്കുകയാണ്​ രണ്ട്​ ഇമറാത്തികൾ. സുൽത്താൻ അൽ നഹ്​ദി എന്ന 29കാരനും സഈദ്​ അൽ തിനൈജി എന്ന 30കാരനുമാണ്​ 65 ദിവസത്തെ യാത്രയിലൂടെ ജപ്പാനിൽ എത്തി​ച്ചേർന്നത്​.

മേയ്​ 25ന്​ ആരംഭിച്ച യാത്രയിൽ സൗദി അറേബ്യ, കുവൈത്ത്​, ഇറാഖ്​, തുർക്കി, ജോർജിയ, റഷ്യ, കസാക്കിസ്ഥാൻ, ഉസ്​ബൈക്കിസ്ഥാൻ, കിർഗിസ്ഥാൻ, മംഗോളിയ, ചൈന എന്നിങ്ങനെ 10 രാജ്യങ്ങൾ പിന്നിട്ടാണ്​ ജപ്പാനിൽ എത്തിച്ചേർന്നത്​. രണ്ടുപേരും ഇക്കാലയളവിൽ 21,000 കി.മീറ്റർ ദൂരമാണ്​ കടന്നു​പോയത്​. നഗരങ്ങളും ഗ്രാമങ്ങളും മരുഭൂമിയും ​ഹരിതാഭമായ ഭൂപ്രദേശങ്ങളുമെല്ലാം കടന്നാണ്​ യാത്ര​. ഓറഞ്ച്​ നിറത്തിലുള്ള ടൊയോട്ട ലാൻഡ്​ ക്രൂസർ പിക്​ അപ്പ്​ ട്രക്കിലാണ്​ സുൽത്താൻ അൽ നഹ്​ദി യാത്ര ചെയ്തത്​. നിസാൻ ​പട്രോൾ എസ്​.യുവിലായിരുന്നു സഈദ്​ അൽ തിനൈജിയുടെ യാത്ര. കടന്നുപോയ രാജ്യങ്ങളിലെ കാഴ്ചകൾ ഇവർ ഇൻസ്റ്റഗ്രാം അക്കൗണ്ട്​ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു.

വ്യത്യസ്ത സംസ്കാരങ്ങളും ഭൂപ്രകൃതിയും ദേശീയതകളെയും അനുഭവിക്കാനും നേരിൽകാണാനുമായിരുന്നു യാത്രയെന്ന്​ ഇരുവരും ‘ദ നാഷനലി’നോട്​ പറഞ്ഞു. ജപ്പാനിൽ യു.എ.ഇ അംബാസഡർ ശിഹാബ്​ അൽ ഫഹീം ഇരുവർക്കും ഊഷ്മളമായ സ്വീകരണം ഒരുക്കിയിരുന്നു. ജപ്പാനിൽനിന്ന്​ തിരികെയെത്തിയ ഇരുവരും അടുത്ത വർഷം വീണ്ടും അമേരിക്കയിലേക്കോ ആസ്​ട്രേലിയയിലേക്കോ സൈബീരിയയിലേക്കോ യാത്രക്ക്​ ആലോചിച്ചു വരികയാണ്.

Tags:    
News Summary - Abu Dabi to jappan by road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.