ആഘോഷ അവധി ദിനങ്ങൾ മഹാദാന സുദിനമാക്കുന്നതിൽ ചാരിതാർഥ്യം കണ്ടെത്തുകയാണ് ബ്ലഡ് ഡോണേഴ്സ് കേരള യു.എ.ഇ(ബി.ഡി.കെ) പ്രവർത്തകർ. വിവിധ കൂട്ടായ്മകളുടെ സഹകരണവും ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗ നിർദേശങ്ങളുമാണ് ബി.ഡി.കെയുടെ യു.എ.ഇയിലെ നിസ്വാർഥ പ്രവർത്തനത്തിന് പിന്നിൽ.
വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി കൂട്ടയ്മകളുടെ നേതൃത്വത്തിൽ യു.എ.ഇയിൽ നേരത്തെ തന്നെ രക്തദാന ക്യാമ്പുകൾ നടക്കുന്നുണ്ട്. ഇതിൽ നിന്ന് വിഭിന്നമായി എല്ലാ അവധി ദിനങ്ങളിലും രക്തദാന ശിബിരം സംഘടിപ്പിക്കുന്നുവെന്നതാണ് ബി.ഡി.കെയെ വേറിട്ട് നിർത്തുന്നത്.
2015 മുതലാണ് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു തുടങ്ങിയത്. ഇന്ത്യയുടെയും യു.എ.ഇയുടെയും ദേശീയ ദിനാഘോഷത്തിന് മെഗാ രക്തദാന ക്യാമ്പ് നടത്തുക പതിവാണെന്ന് ഭാരവാഹികൾ പറഞ്ഞു. 2017ൽ ഗ്ലോബൽ വില്ലേജിൽ സംഘടിപ്പിച്ച ക്യാമ്പ് ജനബാഹുല്യം കൊണ്ട് ശ്രദ്ധ നേടി. ദുബൈയിൽ വർഷത്തിൽ 5-6 മെഗാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. എല്ലാ എമിറേറ്റുകളിലും എല്ലാ മാസവും വെള്ളിയാഴ്ചകളിൽ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്.
മുന്നൂറിൽ പരം പേർ ഓരോ ക്യാമ്പിലും മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകുന്നു. ക്യാമ്പുകളിൽ എത്തിപെടാൻ അസൗകര്യമുള്ളവർക്കു വേണ്ടി മൊബൈൽ യൂണിറ്റുകളും പ്രവർത്തിക്കുന്നു. യു.എ.ഇക്ക് പുറമെ മറ്റു ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിൽ കേരളം ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിലും 'രക്തദാനം മഹാദാനം' എന്ന മുദ്രവാക്യമുയർത്തി ബി.ഡി.കെ പ്രവർത്തകർ സേവനനിരതരാണ്. ബ്ലഡ് ഡോണേഴ്സ് കേരള യു.എ.ഇ ടീം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.