അബൂദബി: യു.എ.ഇ സമുദ്രമേഖലയിൽ ബോട്ട് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽപെട്ട ഏഴു നാവികരെ നാഷനൽ സെർച് ആൻഡ് റെസ്ക്യൂ സെൻറർ (എൻ.എസ്.ആർ.സി) സംഘം രക്ഷപ്പെടുത്തി. ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് കോസ്റ്റൽ പ്രൊട്ടക്ഷൻ അതോറിറ്റിയുമായി (സി.ഐ.സി.പി.എ) സഹകരിച്ചു നടത്തിയ രക്ഷാപ്രവർത്തനത്തിൽ ആറ് ഇമറാത്തി പൗരന്മാരും ഒരു ജോർഡനിയനും ഉൾപ്പെടെ ഏഴ് നാവികരെയാണ് രക്ഷപ്പെടുത്തി അടിയന്തര വൈദ്യചികിത്സ നൽകിയത്.
സ്ഫോടനം സംഭവിച്ച സ്ഥലത്തുനിന്ന് അൽ സൈഫിയ ദ്വീപിലേക്ക് ബോട്ട് അടുപ്പിച്ചു. ഏഴു നാവികരിൽ രണ്ടുപേരെ വൈദ്യചികിത്സക്ക് ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.