അജ്മാന്: പൊലീസ് ഷൂട്ടിങ് ആൻഡ് സ്പോർട്സ് ക്ലബിൽ നടന്ന അജ്മാൻ ഇൻറർനാഷനൽ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് സമാപിച്ചു. ശനിയാഴ്ച മുതൽ തിങ്കളാഴ്ചവരെ നടന്ന ചാമ്പ്യൻഷിപ്പില്‍ വിവിധ വിഭാഗങ്ങളിലും പ്രായത്തിലുമുള്ള 20 രാജ്യങ്ങളിലെ 250ലധികം പേർ പങ്കെടുത്തു. പ്രഫഷനൽ ചാമ്പ്യൻഷിപ്പിലെ ഫിസിക് വിഭാഗത്തില്‍ യു.എ.ഇ താരം ജുമാ മുബാറക്കും ക്ലാസിക് ഫിസിക് വിഭാഗത്തിൽ ഇറാഖിൽനിന്നുള്ള അലി ഖാസിം കരീമും സ്വർണം നേടി.
ബോഡി ബിൽഡിങ് വിഭാഗത്തിൽ അഹ്മദ് മുസ്തഫ(ഈജിപ്ത്) സ്വർണം നേടിയപ്പോൾ 16നും 23നും ഇടയിൽ പ്രായമുള്ള യുവജന വിഭാഗത്തിൽ സിറിയയിൽനിന്നുള്ള അമർ ഖലീൽ ജേതാവായി. 40 വയസ്സിനു മുകളിലുള്ള വിഭാഗത്തിൽ ഇറാന്റെ അബുൽ ഫസൽ സെദ്ജി ജിഗെ സ്വർണം നേടി. അജ്മാൻ വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടൂർണമെൻറിൽ യു.എ.ഇ ബോഡി ബിൽഡിങ് ഫെഡറേഷൻ പ്രസിഡൻറ് ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ ശർഖി, ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിങ് വൈസ് പ്രസിഡൻറും അറബ് ആൻഡ് ആഫ്രിക്കൻ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിങ് പ്രസിഡന്റുമായ ഡോ. ആദിൽ ഫാഹിം തുടങ്ങി നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.