ഫുജൈറ: ദിബയിലെ സാമൂഹിക പ്രവർത്തകൻ അൻവർ ഷാ യുവധാരയുടെ 'ചില്ലറ കടങ്ങൾ വീട്ടാനുണ്ട്' പുസ്തകം കൈരളിയുടെ ഫുജൈറ ഓഫിസിൽ ലോക കേരളസഭാംഗവും കൈരളി സെൻട്രൽ കമ്മിറ്റി മുഖ്യരക്ഷാധികാരിയുമായ സൈമൺ സാമുവൽ പ്രകാശനം ചെയ്തു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ദിബ്ബ സെക്രട്ടറിയും ഡബ്ല്യൂ.എം.സി ഫുജൈറ പ്രോവിൻസ് പ്രസിഡന്റുമായ പ്രകാശ് പുസ്തകം ഏറ്റുവാങ്ങി. ലെനിൻ ജോർജ് അധ്യക്ഷത വഹിച്ചു. മിജിൻ സ്വാഗതം പറഞ്ഞു. സന്തോഷ്, വിത്സൺ പട്ടാഴി, ഉസ്മാൻ, പ്രകാശ് എന്നിവർ സംസാരിച്ചു. പ്രസന്നൻ ധർമപാലൻ പുസ്തക പരിചയം നിർവഹിച്ചു. പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഗൂസ്ബെറി ബുക്ക്സ് ആൻഡ് പബ്ലിക്കേഷനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.