ഷാർജ: ആറു പതിറ്റാണ്ട് നീണ്ടുനിൽക്കുന്ന മലയാളികളുടെ പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങളെ രാഷ്ട്രീയമായി നിരീക്ഷിക്കുന്ന ഇ.കെ. ദിനേശന്റെ ‘കാലം ദേശം സംസ്കാരം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഞായറാഴ്ച നടക്കും. ഖിസൈസിലെ റിവാഖ് ഇൻസ്റ്റിറ്റ്യൂട്ടിൽ വൈകീട്ട് 5.30ന് കാഫ് സംഘടിപ്പിക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ ഡോ. പി.കെ. പോക്കറാണ് പുസ്തകം പ്രകാശനം ചെയ്യുക.
മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ. നാസർ, ലേഖ ജസ്റ്റിൻ, ഗീതാഞ്ജലി എന്നിവർ പുസ്തകത്തെക്കുറിച്ച് സംസാരിക്കും. ഒന്നാം തലമുറ പ്രവാസം അനുഭവിച്ചവരുടെ നാട്ടിലെയും ഗൾഫിലെയും ദേശമാറ്റം ജീവിതത്തിൽ ഉണ്ടാക്കിയ പരിവർത്തനങ്ങളും അനുഭവങ്ങളും വിശദമായി ചർച്ച ചെയ്യുന്നതാണ് പുസ്തകം. പ്രവാസികളുടെ സാമൂഹിക ജീവിതത്തിന്റെ വിവിധതലങ്ങളെ സൂക്ഷ്മമായി വിലയിരുത്താൻ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.