ഷാർജ: ബ്രെസ്റ്റ് ഫീഡിങ് ഫ്രൻഡ്സ് അസോസിയേഷൻ ആഗസ്റ്റ് ഒന്നുമുതൽ ഏഴുവരെ സംഘടിപ്പിച്ച അന്താരാഷ്ട്ര മുലയൂട്ടൽവാരം സമാപിച്ചു. നിരവധി ഗൾഫ്, പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 15 പ്രഭാഷകർ പരിപാടിയിൽ പങ്കെടുത്തു.
എല്ലാ സർക്കാർ, സ്വകാര്യ മേഖലകളിലും സ്ത്രീകൾക്ക് മുലയൂട്ടുന്നതിനുള്ള സൗകര്യങ്ങൾ വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി ശിപാർശകൾ പരിപാടിയിൽ ഉയർന്നു.
മുലയൂട്ടലിന്റെ പ്രയോജനങ്ങൾ ബ്രെസ്റ്റ് ഫീഡിങ് ഫ്രൻഡ്സ് അസോസിയേഷൻ ചെയർപേഴ്സൻ ഖൗല അബ്ദുൽഅസീസ് അൽ-നോമാൻ വിശദീകരിച്ചു. അസോസിയേഷൻ ഓണററി പ്രസിഡന്റ് ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.