ദുബൈ: റീട്ടെയില്‍ ജ്വല്ലര്‍ വേള്‍ഡ് മിഡിലീസ്റ്റ് അവാര്‍ഡില്‍ ‘ഇന്ത്യന്‍ ബ്രൈഡല്‍ വെഡ്ഡിങ് ജ്വല്ലറി ഓഫ് ദ ഇയര്‍ യു.എ.ഇ’ അവാര്‍ഡ് സ്വന്തമാക്കി ജോയ് ആലുക്കാസ്. റീട്ടെയില്‍ ജ്വല്ലറികള്ക്കായുള്ള മിഡിലീസ്റ്റിലെ അംഗീകാര പ്ലാറ്റ്ഫോമായ റീട്ടെയില്‍ ജ്വല്ലറി വേള്‍ഡ് മിഡങ്ലീസ്റ്റ് അവാര്‍ഡ് 2023ന്റെ നാലാം പതിപ്പിലാണ് പുരസ്കാരം ലഭിച്ചത്. ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പുരസ്കാരം ഏറ്റുവാങ്ങി. മിഡിലീസ്റ്റ് റീട്ടെയില്‍ ജ്വല്ലറി ബിസിനസില്‍ ഡിസൈന്‍, റീട്ടെയില്‍, മാര്‍ക്കറ്റിങ്, പ്രഫഷനല്‍ മികവ് എന്നിവ പരിഗണിച്ചാണ് ജോയ് ആലുക്കാസിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
മേഖലയിലെ പ്രമുഖ പ്ലാറ്റ്ഫോമില്‍ നിന്ന് ലോകത്തിന്റെ പ്രിയപ്പെട്ട ജ്വല്ലറിക്ക് ലഭിക്കുന്ന അംഗീകാരമാണിതെന്ന് ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട പവിത്രത തിരിച്ചറിഞ്ഞുകൊണ്ടാണ് വെഡ്ഡിങ് കലക്ഷന്‍സ് രൂപകല്പന ചെയ്തിരിക്കുന്നത്. ഈ വിഭാഗത്തിലെ ഞങ്ങളുടെ പ്രയത്നങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റീട്ടെയില്‍ ജ്വല്ലറി രംഗത്തെ വിദഗ്ധരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.