ബ്രിട്ടീഷ്​ ഫുട്​ബാൾ താരം ദുബൈയിൽ കളിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

ദുബൈ: ദുബൈയിൽ കളിക്കുന്നതിനിടെ മുൻ ​ബ്രിട്ടീഷ്​ ഫുട്​ബാൾ താരം കുഴഞ്ഞുവീണ്​ മരിച്ചു. യു.കെയിലെ പ്രശസ്ത ക്ലബുകൾക്കായി ബൂട്ടണിഞ്ഞ ആൽഫി നൺ (35) ആണ്​ ഹൃദയാഘാതം മൂലം മരിച്ചത്​.

വർഷങ്ങളായി ദുബൈയിലായിരുന്നു താമസം. ലണ്ടനിൽ ജനിച്ചുവളർന്ന താരം ഫിഷർ എഫ്​.സി, ബെക്കിങ്​ഹാം ടൗൺ, ക്രൊയ്​ഡൺ എഫ്​.സി, കാന്‍റർബറി തുടങ്ങിയ ക്ലബുകൾക്കായി ബൂട്ടണിഞ്ഞു. മധ്യനിരയിലായിരുന്നു സ്ഥാനം. ബെക്കിങ്​ഹാം ടൗൺ കിരീടം നേടിയപ്പോൾ നായകൻ ആൽഫിയായിരുന്നു. ദുബൈയിൽ റിയൽ എസ്​റ്റേറ്റ്​ കമ്പനിയായ ഹോസ്​ ആൻഡ്​ ഹോസിൽ പ്രോപ്പർട്ടി കൺസൾട്ടന്‍റായി ജോലി ചെയ്യുകയായിരുന്നു. 

Tags:    
News Summary - British footballer dies after collapsing in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.