ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​

ശൈഖ് സു​ൽ​ത്താ​ന്​ 85ാം പി​റ​ന്നാ​ൾ

ഷാ​ർ​ജ: യു.​എ.​ഇ​യു​ടെ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യ ഷാ​ർ​ജ​യു​ടെ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​ക്ക്​​ 85ാം പി​റ​ന്നാ​ൾ. ഷാ​ർ​ജ​യെ ലോ​ക​ത്തി​ന്​ മു​ന്നി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​​വ​ഹി​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​ണ്​ ശൈ​ഖ്​ സു​ൽ​ത്താ​ൻ. 1939 ജൂ​ലൈ ര​ണ്ടി​ലാ​ണ്​​ ജ​ന​നം. ഷാ​ർ​ജ​യി​ലും കു​വൈ​ത്തി​ലു​മാ​യി സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി സു​ൽ​ത്താ​ൻ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​ത്​ 1960ൽ ​ഈ​ജി​പ്ത്​ ത​ല​സ്ഥാ​ന​മാ​യ കൈ​റോ​യി​ൽ​നി​ന്നാ​ണ്. 1965ൽ ​ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യേ​റ്റു. ബി​രു​ദ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം 1971ലാ​ണ്​ ഭ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫി​സി​ന്‍റെ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.​ 1972 ജ​നു​വ​രി 25നാ​ണ്​ ശൈ​ഖ്​ സു​ൽ​ത്താ​ൻ ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യാ​യി അ​ധി​കാ​ര​ത്തി​ലേ​റു​ന്ന​ത്.

അ​ര നൂ​റ്റാ​ണ്ടു​കാ​ല​മാ​യി ഷാ​ർ​ജ​യെ വി​ക​സ​ന​ത്തി​ലേ​ക്ക്​ കൈ​പി​ടി​ക്കു​ന്ന​ത്​ ശൈ​ഖ്​ സു​ൽ​ത്താ​നാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ രാ​ജ്യ​ത്തെ ഏ​ഴ്​ എ​മി​റേ​റ്റു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി എ​ന്ന സ​വി​ശേ​ഷ​ത​യും ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മാ​ണ്​​. ഷാ​ർ​ജ​യി​ൽ 50 വ​ർ​ഷ​ത്തെ ഭ​ര​ണ​മി​ക​വി​ന്‍റെ പേ​രാ​ണ്​ ശൈ​ഖ്​ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി. ലോ​ക നി​ല​വാ​ര​ത്തി​ലു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ഭി​വൃ​ദ്ധി​ക്കു​മാ​ണ്​ സു​​ൽ​ത്താ​ന്‍റെ ഭ​ര​ണ​കാ​ലം സാ​ക്ഷി​യാ​യ​ത്​.

എ​മി​റേ​റ്റി​ന്‍റെ അ​ഭി​വൃ​ദ്ധി​ക്കും സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മെ​ന്ന സ്ഥാ​നം അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ന്ന​തി​നു​മാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച ശൈ​ഖ്​ സു​ൽ​ത്താ​ന് കേ​ര​ള​വു​മാ​യും മ​ല​യാ​ളി​ക​ളു​മാ​യും അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ണ്ട്.

ഷാ​ർ​ജ ആ​ർ​ട്ട്​ ഫൗ​ണ്ടേ​ഷ​ൻ, ഷാ​ർ​ജ മ്യൂ​സി​യം ഓ​ഫ്​ ഇ​സ്​​ലാ​മി​ക്​ സി​വി​ലൈ​സേ​ഷ​ൻ, മ​റാ​യ ആ​ർ​ട്ട്​ സെ​ന്‍റ​ർ, ബ​ർ​ജീ​ൽ ആ​ർ​ട്ട്​ ഫൗ​ണ്ടേ​ഷ​ൻ തു​ട​ങ്ങി മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ലാ​സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ൾ, പു​രാ​വ​സ്തു കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ സ്ഥാ​പി​ക്ക​പ്പെ​ട്ട​ത്​ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​ത്തി​ന് കീ​ഴി​ലാ​ണ്. 1998ൽ ​അ​റ​ബ്​ ലോ​ക​ത്തെ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ പ്ര​ഖ്യാ​പി​ക്കു​ന്ന​തും സു​ൽ​ത്താ​ന്‍റെ ഭ​ര​ണ മി​ക​വി​നു​ള്ള ഉ​ദാ​ഹ​ര​ണ​മാ​ണ്.

2019ൽ ‘​ലോ​ക പു​സ്ത​ക​ങ്ങ​ളു​ടെ ത​ല​സ്ഥാ​നം’ എ​ന്ന വി​ശേ​ഷ​ണ​വും യു.​എ​ൻ സ​മി​തി ഷാ​ർ​ജ​ക്ക്​ സ​മ്മാ​നി​ച്ചി​രു​ന്നു. 2014ൽ ​ഇ​സ്​​ലാ​മി​ക​ സം​സ്കാ​ര​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യും 2019ൽ ​അ​റ​ബ്​ ടൂ​റി​സ ത​ല​സ്ഥാ​ന​മാ​യും യു.​എ​ൻ സ​മി​തി ആ​ദ​രി​ച്ചു. പ്ര​മു​ഖ ഇ​മാ​റാ​ത്തി ഗാ​യ​ക​ൻ ഹു​സൈ​ൻ അ​ൽ ജാ​സി​മി, ഹ​സ്സ​ൻ അ​ൽ ഉ​തൈ​ബി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags:    
News Summary - Sheikh Sultan's 85th birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.