അബൂദബി: കുട്ടികളില്ലാത്തവര്‍ക്കായി നൂതന സൗകര്യങ്ങളോടുകൂടിയ പ്രത്യുൽപാദന ചികിത്സാ കേന്ദ്രം തുറന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്സ്. യു.എ.ഇയിലെതന്നെ ഏറ്റവും വലിയ ഫെര്‍ട്ടിലിറ്റി ക്ലിനിക് ആണ് ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ തുറന്നിരിക്കുന്നത്.
പുനരുൽപാദന ചികിത്സാരംഗത്ത് മൂന്നുപതിറ്റാണ്ട് അനുഭവസമ്പത്തുള്ള ഡോ. വാലിദ് സായിദ് ആണ് ബുല്ജീല് മെഡിക്കല്‍ സിറ്റിയിലെ ഫെര്‍റ്റിലിറ്റി കേന്ദ്രത്തിന് നേതൃത്വം നല്‍കുന്നത്.
യു.എ.ഇയില്‍ ഐ.വി.എഫ് ചട്ടരൂപവത്കരണത്തിന് സുപ്രധാന പങ്കുവഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഡോ. വാലിദ്. എമിറേറ്റ് ബിസിനസ് വിമന്‍ കൗണ്‍സില്‍ ബോര്‍ഡംഗം ഫാത്തിമ മുഹമ്മദ് അല്‍ ആവാദി, അബൂദബി ആരോഗ്യവകുപ്പിലെ ആരോഗ്യ പരിചരണ കേന്ദ്ര മേഖലയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ഫായിസ സെയിഫ് അല്‍യാഫി.
ബുര്‍ജീല്‍ ഹോള്‍ഡ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് എക്സിക്യൂട്ടിവ് ബോര്‍ഡ് അംഗം ഒമ്രാന് അല്‍ ഖൂരി, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സി.ഇ.ഒ ജോണ്‍ സുനില്‍, ബുര്‍ജില്‍ മെഡിക്കല്‍ സിറ്റി സി.ഇ.ഒ ഡോ. മുജ്തബ അലി ഖാന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
അണ്ഡം തിരിച്ചെടുക്കല്‍, ഭ്രൂണമാറ്റം, ഐ.യു.ഐ, ഐ.വി.എഫ്, പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലെ ലാപ്രോസ്കോപിക് സര്‍ജറി മുതലായവയാണ് ട്രസ്റ്റ് ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ നല്‍കുന്നത്.
ഭ്രൂണം തിരഞ്ഞെടുക്കലിന് നിര്‍മിത ബുദ്ധി ക്ലിനിക്കില്‍ ഉപയോഗപ്പെടുത്തും. അത്യാധുനിക സാങ്കേതികവിദ്യകളാണ് ചികിത്സക്കായി സജ്ജമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.