ദുബൈ: ഹൃദയവിശുദ്ധിക്ക് ദൈവിക സ്മരണ മാത്രമാണ് പരിഹാരമെന്ന് മസ്ജിദ് അസീസ് ഖത്തീബും പ്രഭാഷകനുമായ ഹുസൈൻ സലഫി. ദുബൈ മതകാര്യ വകുപ്പിന്റെ അനുമതിയോടെ ദാറുൽ ബിർ സൊസൈറ്റി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസരംഗത്തെ മാലിന്യങ്ങൾ ഇല്ലാതാക്കലാണ് സുപ്രധാനം.
ഭൗതിക ജീവിത സാഹചര്യങ്ങൾ മുഴുവൻ ഒരുക്കിയ സ്രഷ്ടാവിനെ തിരിച്ചറിയാതെ തന്നിഷ്ടത്തിൽ ജീവിതം നയിക്കുന്നവർക്ക് ധാർമിക മൂല്യങ്ങളെ കാത്തുസൂക്ഷിക്കുക സാധ്യമല്ല. ശരീരവും ജീവിതവും എന്റെ മാത്രം സ്വാതന്ത്ര്യമാണെന്ന ചിന്തയിൽ ജീവിക്കുന്നവർ സമൂഹത്തിൽ അരാജകത്വം മാത്രമാണ് വ്യാപിപ്പിക്കുന്നത്. അവരെ തിരുത്താൻ സമൂഹം ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് സലഫി ഓർമപ്പെടുത്തി. ഖുർആൻ വിജ്ഞാന പരീക്ഷയിലെ ഉന്നത വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം അബ്ദുസ്സലാം ആലപ്പുഴ നിർവഹിച്ചു. അഷ്റഫ് പുതുശ്ശേരി, ഷമീം ഇസ്മായിൽ, റഫീഖ് ഹംസ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.