ദുബൈ: പണ്ട് പള്ളിയിൽ നോമ്പുതുറപ്പിക്കാൻ കൊടുത്തുവിടാൻ വൈകുന്നേരമാകുേമ്പാൾ ഉമ്മമാരും താത്തമാരും തിരക്കുപിടിച്ച് പഴവും റൊട്ടിയുമെല്ലാം പൊരിക്കുന്നതോർമയില്ലേ, ദുബൈയിൽ താമസിക്കുന്ന ബ്രിട്ടീഷ് വീട്ടമ്മ നികോളാ ഡോളെൻറ വീട്ടിൽ ചെന്നാലും അതിനു തുല്യമായ കാഴ്ച കാണാം.
ജുമൈറയിലെ പള്ളിയിലേക്ക് ഇഫ്താറിന് കൊടുത്തുവിടാനുള്ള കേക്കുകൾ ബേക്ക് ചെയ്യുന്ന തിരക്കായിരിക്കും അവിടെ. നോമ്പുകാർക്ക് ഭക്ഷണം നൽകിയാൽ ദൈവസന്നിധിയിൽ ലഭിക്കുന്ന പുണ്യത്തെക്കുറിച്ചൊന്നും ഡോളന് അറിയില്ല, പക്ഷെ വെറുപ്പിെൻറ കയ്പ്പ് പടരുന്ന ഇൗ കാലത്ത് മനുഷ്യർ തമ്മിലെ ബന്ധം മധുരതരമാക്കാൻ തന്നാലാവുന്നത് ചെയ്യണം എന്ന തോന്നലിലാണ് ഇൗ പ്രവൃത്തി.
അതിനു പെെട്ടന്നുണ്ടായ കാരണമാവെട്ട ഭർത്താവ് ബ്രണ്ടൻ ഡോളെൻറ നാടായ മാഞ്ചസ്റ്ററിൽ നടന്ന ഭീകരാക്രമണവും. സ്കോട്ട്ലൻറിൽ ജനിച്ച നികോൾ ലണ്ടനടുത്ത ചെറുപട്ടണത്തിലാണ് താമസിച്ചിരുന്നത്. പിന്നീട് സൈപ്രസിലും 10 വർഷമായി ദുബൈയിലും ജീവിച്ചു. ഒരു വ്യക്തിയോ സാമൂഹിക വിരുദ്ധരായ കുറച്ചാളുകളോ ചെയ്യുന്ന മോശം പ്രവൃത്തിയുടെ ഭാരം ഒരു സമൂഹത്തിെൻറ തലയിൽ അടിച്ചേൽപ്പിച്ച് ഒറ്റപ്പെടുത്തുകയും അക്രമിക്കുകയും ബഹിഷ്കരിക്കുകയും മറ്റും ചെയ്യുന്നതിനോടുള്ള പ്രതികരണമായാണ് കേക്കുകൾ തയ്യാറാക്കി മുസ്ലിം സുഹൃത്തുക്കൾക്ക് നൽകിയത്.
ആദ്യം അയൽവാസികൾക്കാണ് നൽകിയതെങ്കിൽ പിന്നീട് പള്ളിയിൽ എത്തിച്ച് നൽകി. തെൻറ കേക്കുകൾ പള്ളിയിൽ സ്വീകരിക്കുമോ എന്ന് ആദ്യം ചെറിയൊരു സംശയമുണ്ടായിരുന്നു, എന്നാൽ അടുത്ത തവണ കൂടുതൽ കേക്കുകൾ തരാമോ എന്നാണ് അവർ ചോദിച്ചത്. കൂടുതൽ കൊണ്ടുവരാമെന്നേറ്റ് തിരികെ വന്നെങ്കിലും ഒറ്റക്ക് നിന്ന് നൂറു കണക്കിന് ബേക്ക് ചെയ്ത് എടുക്കാനാകുമോ എന്ന് സംശയമായിരുന്നു. കൂട്ടുകാരുടെ ഗ്രൂപ്പിൽ ഇക്കാര്യം അറിയിച്ചപ്പോൾ കൂട്ടുകൂടാൻ താൽപര്യമറിയിച്ച് പലരും മുന്നോട്ടു വന്നു.
ബ്രിട്ടിഷ്, ഫലസ്തീനി, പാക്കിസ്താനി, ആസ്ട്രേലിയൻ, ഇറാനി... എന്നിങ്ങനെ ദേശ ഭാഷാ മത ഭേദങ്ങളില്ലാതെ സ്ത്രീകൾ. ചിലർ സ്വന്തം വീടുകളിൽ തന്നെ കേക്കുകൾ ബേക്ക് ചെയ്ത് വന്നപ്പോൾ മറ്റു ചിലർ നിക്കോളിനൊപ്പം സഹായിക്കാൻ കൂടി. ചിലർ പള്ളിയിൽ വിതരണം ചെയ്യുന്ന ജോലിയും ഏറ്റെടുത്തു. അടുത്ത ദിവസം യു.കെയിലേക്ക് പോകാനുള്ള തിരക്കിലായതിനാൽ 500 കേക്കുകൾ ഉണ്ടാക്കി പള്ളിയിൽ എത്തിക്കാൻ കൂട്ടുകാരെ ചട്ടം കെട്ടിയിരിക്കുകയാണിപ്പോൾ. റമദാൻ കഴിഞ്ഞാലും Bake down Barriers^ അതിരുകൾ മുരിച്ചുകളയുക എന്ന പ്രമേയത്തിൽ ഇൗ മധുര ദൗത്യം തുടരാനാണ് തീരുമാനം.
പുണെയിലും ഡൽഹിയിലും സന്ദർശനം നടത്തിയിട്ടുള്ള നിക്കോൾ കേരളത്തെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. നല്ല മനുഷ്യരും പ്രകൃതിയും സ്വാദുള്ള ഭക്ഷണവുമുള്ള കേരളത്തിൽ സൗഹൃദത്തിെൻറ മധുരമുള്ള കേക്കുകളുമായി ഒരു ദിവസം താൻ വരുമെന്ന് നിക്കോൾ ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.