കാമറാമാൻ സുനു കാനാട്ട് ദുബൈയിൽ നിര്യാതനായി

ദുബൈ: ദുബൈയിൽ വിവിധ ചാനലുകളിൽ ന്യൂസ് കാമറാമാൻ ആയി പ്രവർത്തിച്ചിരുന്ന സുനു കാനാട്ട് (57) നിര്യാതനായി. കോട്ടയം പാല സ്വദേശിയാണ്. സംസ്കാരം ജബൽഅലിയിലെ ശ്മശാനത്തിൽ നടക്കും.

ഹൃദയശസ്ത്രക്രിയക്ക് വിധേയനായി നിരീക്ഷണത്തിൽ കഴിയവെ ദുബൈ അമേരിക്കൻ ആശുപത്രിയിലായിരുന്നു അന്ത്യം. ഗൾഫിൽ നിന്നുള്ള ആദ്യമലയാളം സാറ്റ്ലൈറ്റ് ചാനലായ മിഡിൽഈസ്റ്റ് ടെലിവിഷന്‍റെ കാമറമാൻ ആയാണ് ഗൾഫിലെത്തിയത്. പിന്നീട് സിറ്റി സെവൻ, ആവാസ് ടി.വി ഉൾപ്പെടെ വിവിധ ചാനലുകളിൽ ജോലി ചെയ്തു.

ഫ്രീലാൻസ് കാമറാമാനായി പ്രവർത്തിക്കവെ കഴിഞ്ഞദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: ശാരി. മകൾ: അഭിരാമി.

Tags:    
News Summary - Cameraman Sunu Kanattu passes away in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.