ദേ​ശീ​യ ഹാ​ൻ​ഡ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ഡി.​പി.​എ​സ്​ ടീം

ദേ​ശീ​യ ഹാ​ൻ​ഡ്ബാ​ൾ: ഡി.​പി.​എ​സ് അ​ജ്‌​മാ​ന്​ നേ​ട്ടം

അ​ജ്‌​മാ​ൻ: സി.​ബി.​എ​സ്.​ഇ അ​ണ്ട​ർ 14 ദേ​ശീ​യ ഹാ​ൻ​ഡ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് 2024 - 25ല്‍ ​അ​ജ്‌​മാ​ൻ ഡ​ൽ​ഹി പ്രൈ​വ​റ്റ്​ സ്കൂ​ളി​ന്​ (ഡി.​പി.​എ​സ്) അ​ഭി​മാ​ന നേ​ട്ടം. ഒ​ക്ടോ​ബ​ർ ഏ​ഴു മു​ത​ൽ 11 വ​രെ യു.​പി​യി​ലെ ഗാ​സി​യാ​ബാ​ദ് ഡോ. ​കെ.​എ​ൻ. മോ​ദി ഗ്ലോ​ബ​ൽ സ്കൂ​ളി​ൽ വെ​ച്ച്​ ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ​യെ പ്ര​തി​നി​ധീ​ക​രി​ച്ച്​ പ​​ങ്കെ​ടു​ത്ത ഡി.​പി.​എ​സ്​ ടീം ​മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. യു.​എ.​ഇ ക്ല​സ്റ്റ​ർ സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യാ​ണ്​ ടീം ​ദേ​ശീ​യ മ​ത്സ​ര​ത്തി​ന്​ യോ​ഗ്യ​ത നേ​ടി​യ​ത്.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി​ശാ​ൽ കാ​ട്ടാ​രി​യ​യും കോ​ച്ചു​മാ​രാ​യ റാം ​ശ​ങ്ക​ർ ദേ​ബും വി​ഷ്ണു വി​ജ​യ​നും ന​ൽ​കി​യ കാ​യി​ക​വും മാ​ന​സി​ക​വു​മാ​യ പ്ര​ചോ​ദ​ന​മാ​ണ് അ​ഭി​മാ​ന​ക​ര​മാ​യ ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​തെ​ന്ന് വി​ജ​യി​ക​ളാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ത്സ​ര ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ ഡ​യ​റ​ക്ട​ർ​മാ​രാ​യ സ​ൽ​മാ​ൻ ഇ​ബ്രാ​ഹിം, സു​ബൈ​ർ ഇ​ബ്രാ​ഹിം, ബി​ലാ​ൽ ഇ​ബ്രാ​ഹിം, ആ​സി​ഫ് മു​ഹ​മ്മ​ദ്, പ്രി​ൻ​സി​പ്പ​ൽ വി​ശാ​ൽ കാ​ട്ടാ​രി​യ, ഹെ​ഡ്മി​സ്ട്ര​സ് ക​ദീ​ജ തേ​ക്കി​ൽ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന്​ സ്വീ​ക​ര​ണം ന​ൽ​കി.

Tags:    
News Summary - CBSE Under 14 National Handball Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.