ഫുജൈറ: യു.എ.ഇ കൈവരിച്ച പുരോഗതിയുടെയും ഉയർച്ചയുടെയും പിന്നിൽ പ്രവാസി സമൂഹത്തിന്റെ പങ്ക് വില മതിക്കാനാവാത്തതാണെന്ന് മുൻ ഫെഡറൽ മന്ത്രി ഡോ. മുഹമ്മദ് സഈദ് അലി ഖൽഫാൻ അൽ കിന്ദി പറഞ്ഞു. യു.എ.ഇയുടെ 53ാം ദേശീയ ദിനത്തോടനുബന്ധിച്ച് തഅ്ലീമുൽ ഖുർആൻ ഹയർ സെക്കൻഡറി മദ്റസ-മർകസുൽ മുഹമ്മദി സംഘടിപ്പിച്ച ഈദുൽ ഇത്തിഹാദ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് യൂത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിനു പേർ പങ്കെടുത്തു. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് മുസ്തഫ താണിക്കൽ അധ്യക്ഷതവഹിച്ചു. ഇ.എം. ശരീഫ് ഹുദവി തയാറാക്കിയ ഇമാറാത്തിന്റെ പുരോഗതിയുടെ വ്യത്യസ്ത ഘട്ടങ്ങൾ അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
കമ്മിറ്റി ഭാരവാഹികളായ കെ.പി. അബ്ദുൽ റഹ്മാൻ, വി.എം. സിറാജ്, ടി.കെ. ഇബ്രാഹിം, ഹബീബ് കടവത്ത്, ഫൈസൽ ബാബു, ഇബ്രാഹിം ആലംപാടി, സുലൈമാൻ, മൊയ്തീൻ അബ്ബാസ്, ഇല്യാസ്, നുജൂം സുന്നി സെന്റർ നേതാക്കളായ സി.കെ. അബൂബക്കർ, അബ്ദുല്ല ദാരിമി കൊട്ടില അധ്യാപകരായ ശാക്കിർ ഹുദവി, അബ്ദുൽ സലാം ദാരിമി, സലിം മൗലവി, യാസീൻ മന്നാനി, ഫായിദ നസീർ, മുഫ് ലിഹ വഫിയ്യ, റുക്സാന ഉമർ, സമീറ റഫീഖ്, ആഇശ മുഹമ്മദലി, എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ അബു താഹിർ, മൊയ്തീൻ കുട്ടി, അൻവർ ഹുദവി, മഅറൂഫ്, ജാഫർ എന്നിവർ നേതൃത്വം നൽകി. കമ്മിറ്റി സെക്രട്ടറി ശരീഫ് ഹുദവി സ്വാഗതവും ട്രഷറർ മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.