വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നി​ന്​ എ​ക്സ്​​പോ അ​വ​സാ​നി​ച്ച​പ്പോ​ൾ മ​ഞ്ഞി​ൽ​കു​ളി​ച്ച സ​സ്​​റ്റൈ​ന​ബി​ലി​റ്റി ഗേ​റ്റി​ന്​ മു​ന്നി​ൽ എ​ക്സ്​​പോ ഡ​യ​റ​ക്ട​ർ റീം ​അ​ൽ

ഹാ​ഷി​മി​യും സം​ഘ​വും

സെ​ലി​ബ്രി​റ്റി​ക​ളു​ടെ '​സ​മ്മേ​ള​നം'

സെലിബ്രിറ്റികളുടെ ഒഴുക്കായിരുന്നു എക്സ്പോയിലേക്ക്. പാട്ടുപാടിയും നൃത്തം ചെയ്തും ട്രാക്കിലിറങ്ങിയും ക്ലാസെടുത്തും പരിശീലനം നൽകിയും ചാരിറ്റിയിലേർപ്പെട്ടും അവർ എക്സ്പോയുടെ ഖ്യാതി ലോകത്തേക്ക് മുഴുവൻ വ്യാപിപ്പിച്ചു.

വി.ഐ.പികളിൽ മുമ്പിൽ നിൽക്കുന്നത് ഉസൈൻ ബോൾട്ടാണ്. എക്സ്പോയിലെ സ്പോർട്സ്, ഫിറ്റ്നസ് ആൻഡ് വെൽബീയിങ് ഹബിലെത്തിയ ബോൾട്ട് അൽ നൂർ റിഹാബിലിറ്റേഷൻ ആൻഡ് വെൽഫെയർ അസോസിയേഷന് വേണ്ടി നിശ്ചയദാർഢ്യ വിഭാഗക്കാർക്കുള്ള ചാരിറ്റിയിലും പങ്കെടുത്തു. ഇതിനായി 1.45 കിലോമീറ്റർ ഫാമിലി റണ്ണിലും ഓടിയ ശേഷമാണ് ബോൾട്ട് മടങ്ങിയത്. മുന്നറിയിപ്പില്ലാതെയാണ് ലയണൽ മെസി എത്തിയത്. അൽവസ്ൽ ഡോമിൽ ആരാധകരുമായി സംവദിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മടങ്ങിയത്.

രാഷ്ട്രനേതാക്കളിൽ ഏറ്റവും പ്രധാന സന്ദർശനം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ വരവായിരുന്നു. ഗൾഫ് സന്ദർശനത്തിനിടെ ഒമാനിൽനിന്ന് നേരിട്ട് യു.എ.ഇയിലെത്തിയ സൽമാനെ സൗദി പവിലിയൻ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. എക്സ്പോയിലെ ഏറ്റവും മികച്ച പവിലിയനായി തെരഞ്ഞെടുക്കപ്പെട്ടതും സൗദിയാണ്. മൊണാക്കോ രാജകുമാരൻ ആൽബർട്ട് രണ്ടാമനും എത്തിയിരുന്നു.

മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗാർഡിയോള എക്സ്പോയിലെത്തി കുട്ടികൾക്ക് പരിശീലനം നൽകി. ലോകത്തിലെ ഏറ്റവും മികച്ച കോച്ച് എന്നറിയപ്പെടുന്ന പെപ്പുമായുള്ള കൂടിക്കാഴ്ച കുട്ടികൾക്ക് ഹരമായിരുന്നു.

ഇന്ത്യയിൽ നിന്നുള്ള പ്രമുഖ സെലിബ്രിറ്റികളിൽ ഒരാളായാണ് ദീപിക പദുക്കോൺ എത്തിയത്. മമ്മൂട്ടി, മാധവൻ തുടങ്ങിയവരും എക്സ്പോക്ക് താരപരിവേഷമുണ്ടാക്കി. സമി യൂസുഫിന്‍റെയും ഫത്തേഹ് അലിഖാന്‍റെയും സംഗീത പരിപാടിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. സഞ്ജു സാംസണിന്‍റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് ക്രിക്കറ്റ് ടീം ഒന്നടങ്കം മഹാനഗരിയിൽ എത്തിയിരുന്നു.

ന്യൂസിലൻഡ് ക്രിക്കറ്റ് ടീം മുൻ നായകൻ സ്റ്റീഫൻ ഫ്ലമിങ്, ലബനീസ് നടി നദൈൻ ലബകി, അമേരിക്കൻ നടനും സംവിധാനയകനും തിരക്കഥാകൃത്തും നിർമാതാവുമായ ബ്രയാൻ ക്രാൻസ്റ്റൺ, ലബനീസ് ഗായകരായ നാൻസി അജ്റാം, റഗബ് അലാമ, ഈജിപ്ഷ്യൻ സൂപ്പർതാരം അമർ ദിയാബ്, പ്രശസ്ത നടി വനീസ കിർബി, പാകിസ്താൻ ഗായകൻ അലി സഫർ, ഇറാഖി താരം കാദിം അൽ സഹിർ, ആഴ്സനൽ കോച്ച് മൈക്കൽ ആർട്ടെറ്റ, ദക്ഷിണാഫ്രിക്കൻ നടിമാരായ നൊംസാമോ എംബാത്ത, സോസിബിനി ടുൻസി, ഇറ്റാലിയൻ താരം ആെന്ദ്ര ബൊസെല്ലി, ചൈനീസ് പിയാനിസ്റ്റ് ലാങ് ലാങ്, സൗദി നടൻ ഖാലിസ് അൽഖലെദി, കുവൈത്ത് ഇൻഫ്ലുവൻസർ നോഹ നബീൽ എന്നിവരെല്ലാം എക്സ്പോയുടെ ഭാഗമായിരുന്നു.


ലോ​ക​നേ​താ​ക്ക​ളു​ടെ ഒ​ഴു​ക്ക്​

192 രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ പ​ല​ത​വ​ണ​യാ​യി എ​ക്​​സ്​​പോ​യി​ൽ എ​ത്തി. പ്ര​സി​ഡ​ന്‍റ്, പ്ര​ധാ​ന​മ​ന്ത്രി, കി​രീ​ടാ​വ​കാ​ശി തു​ട​ങ്ങി​യ​വ​ർ മു​ത​ൽ ഓ​രോ പ്ര​വി​ശ്യ​ക​ളു​ടെ​യും ഭ​ര​ണാ​ധി​കാ​രി​ക​ൾ പോ​ലും ഇ​വി​ടേ​ക്കെ​ത്തി. എ​ക്സ്​​പോ​യി​ലാ​യി​രു​ന്നു യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടു​ത​ൽ പേ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. മ​റ്റ്​ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്താ​ൻ ഇ​ത്​ ഉ​പ​ക​രി​ച്ചു.

സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ മു​ത​ൽ വി​ല്യം രാ​ജ​കു​മാ​ര​ൻ വ​രെ​യു​ള്ള നീ​ണ്ട നി​ര എ​ക്സ്​​പോ സ​ന്ദ​ർ​ശി​ച്ചു. കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും സം​ഘ​ത്തെ​യും സ്വീ​ക​രി​ച്ച​ത്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, യു.​എ.​ഇ ധ​ന​കാ​ര്യ മ​ന്ത്രി​യും ദു​ബൈ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ദു​ബൈ മീ​ഡി​യ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ മ​ക്​​തൂം ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. യു.​എ.​ഇ മ​ന്ത്രി​സ​ഭ പ​ല​ത​വ​ണ ചേ​ർ​ന്ന​ത്​ എ​ക്സ്​​പോ​യി​​ലെ യു.​എ.​ഇ പ​വി​ലി​യ​നി​ലാ​യി​രു​ന്നു. ലോ​ക​പൊ​ലീ​സ്​ ഉ​ച്ച​കോ​ടി​ക്കും സാ​ക്ഷ്യം വ​ഹി​ച്ചു. ലോ​ക ഗ​വ​ൺ​മെ​ന്‍റ്​ ഉ​ച്ച​കോ​ടി​യോ​ടെ​യാ​ണ്​ മ​ഹാ​മേ​ള അ​വ​സാ​നി​ച്ച​ത്.

ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലു​ള്ള സം​രം​ഭ​ക​രും രാ​ഷ്ട്ര​നേ​താ​ക്ക​ളും ഇ​തി​ൽ പ​​ങ്കെ​ടു​ത്തി​രു​ന്നു. വി​വി​ധ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും ഇ​വി​ടെ​യെ​ത്തി. ഓ​രോ രാ​ജ്യ​ങ്ങ​ളു​ടെ​യും ദേ​ശീ​യ​ദി​നം എ​ക്സ്​​പോ​യി​ൽ ആ​ഘോ​ഷി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും കോ​ൺ​സു​ലേ​റ്റി​ന്‍റെ​യും നി​ര​വ​ധി പ​രി​പാ​ടി​ക​ൾ​ക്കാ​ണ്​ എ​ക്സ്​​പോ വേ​ദി​യൊ​രു​ക്കി​യ​ത്.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ ന​യി​ക്കാ​നെ​ത്തി. അ​ധ്യാ​പ​ക​ർ​ക്കാ​യു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​ന ക​ള​രി​യും അ​ര​ങ്ങേ​റി. ലോ​ക വി​ദ്യാ​ഭ്യാ​സ മേ​ള​ക്കും എ​ക്സ്​​പോ സാ​ക്ഷ്യം വ​ഹി​ച്ചു. 18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ക്കി​യാ​ണ്​ എ​ക്സ്​​പോ വി​ദ്യാ​ർ​ഥി​ക​ളെ ക്ഷ​ണി​ച്ച​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​നൊ​പ്പം വി​നോ​ദ​വും സ​മ്മേ​ളി​ച്ച​പ്പോ​ൾ മ​ഹാ​ന​ഗ​രി​യി​ലേ​ക്ക്​ കു​ട്ടി​ക​ൾ സ​ന്തോ​ഷ​ത്തോ​ടെ ഒ​ഴു​കി​യെ​ത്തി.

Tags:    
News Summary - Celebrity 'conference'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT