ദുബൈ: വിവിധ വിദേശ രാജ്യങ്ങളിലേക്ക് മടങ്ങാൻ അവസരം ലഭിച്ച പ്രവാസികൾക്ക് അമിത യാത്രാചെലവ് ഉണ്ടാക്കുന്നതാണ് വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന നിരക്കെന്ന് ലോക കേരളസഭാംഗം എൻ.കെ. കുഞ്ഞുമുഹമ്മദ്.
ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് വിവിധ വിദേശ രാജ്യങ്ങളിലേക്ക് മടങ്ങാൻ പ്രവാസികൾക്ക് പരിമിതമായ അവസരം ലഭിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് മടങ്ങുന്ന പ്രവാസികൾക്ക് 48 മണിക്കൂറിനുള്ളിൽ എടുക്കേണ്ട കോവിഡ് പരിശോധന നിരക്ക് 500 രൂപ മാത്രമാണ്.
എന്നാൽ, വിമാനത്താവളങ്ങളിലെത്തി യാത്രയുടെ നാല് മണിക്കൂറിനുള്ളിൽ നടത്തേണ്ട പരിശോധനക്ക് അഞ്ചിരട്ടി തുകയായ 2500 രൂപയോളം നൽകേണ്ടിവരുന്നു.
മാസങ്ങളായി തൊഴിലില്ലാതെ കഷ്ടപ്പെട്ട് ഇന്ത്യയിൽ കുടുങ്ങിപ്പോയ പ്രവാസികളാണ് ഇപ്പോൾ അവസരം പ്രയോജനപ്പെടുത്തി മടങ്ങാൻ ശ്രമിക്കുന്നത്. പ്രവാസികളെ സംബന്ധിച്ച് ഇതൊരു ഇരുട്ടടിയാണ്. രാജ്യത്തിെൻറ സമ്പദ് വ്യവസ്ഥക്ക് കരുത്താകുന്ന പ്രവാസികളെ അവരുടെ ദുരിതകാലത്ത് സഹായിക്കുന്നില്ല എന്നുമാത്രമല്ല ശിക്ഷിക്കാൻ കൂടിയാണ് ഈ നടപടിയിലൂടെ കേന്ദ്രം ശ്രമിക്കുന്നത്.
വിമാനത്താവളങ്ങളിലെ പരിശോധന നിരക്ക് മാതൃകാപരമായി പുതുക്കി നിശ്ചയിച്ച് പ്രവാസികൾക്ക് കൈത്താങ്ങാകാനുള്ള നടപടിയെടുക്കണമെന്നും എൻ.കെ. കുഞ്ഞുമുഹമ്മദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.