ദുബൈ: ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കോഴിക്കോട് സി.എച്ച് സെന്റർ കാമ്പയിൻ സമാപിച്ചു.
കാമ്പയിൻ പ്രവർത്തനങ്ങളിൽ ബാലുശ്ശേരി മണ്ഡലം ഒന്നാം സ്ഥാനവും കുറ്റ്യാടി മണ്ഡലം രണ്ടാം സ്ഥാനവും നാദാപുരം മണ്ഡലം മൂന്നാം സ്ഥാനവും നേടി. ദുബൈ കെ.എം.സി.സി ഓഫിസിൽ നടന്ന സമാപന സമ്മേളനം കോഴിക്കോട് ജില്ല മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ മുസ് ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സെക്രട്ടറി കെ.പി.എ സലാം, സംസ്ഥാന സീനിയർ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ, സംസ്ഥാന ഭാരവാഹികളായ മജീദ് മടക്കിമല, എൻ.കെ. ഇബ്രാഹിം, ഹസ്സൻ ചാലിൽ, മുൻ ജില്ല പ്രസിഡന്റ് ഇസ്മയിൽ ഏറാമല എന്നിവർ ആശംസകൾ നേർന്നു. ടി.ടി. ഇസ്മായിൽ, സൂപ്പി നരിക്കാട്ടേരി, സൂപ്പി പാതിരിപ്പറ്റ, നാസർ മുല്ലക്കൽ എന്നിവർ വിജയികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.
കാമ്പയിൻ കമ്മിറ്റി ചെയർമാൻ ഹംസ കാവിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ് നജീബ് തച്ചംപൊയിൽ നന്ദിയും പറഞ്ഞു.
ജില്ല ഭാരവാഹികളായ, തെക്കയിൽ മുഹമ്മദ്, ടി.എൻ. അഷ്റഫ്, മജീദ് കൂനഞ്ചേരി, സിദ്ദീഖ് യു.പി, ഷെറീജ് ചീക്കിലോട്, ഗഫൂർ പാലോളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.