ഷാർജ: യു.എ.ഇയിലെ സ്കൂളുകൾക്കായി ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച ടേബിൾ ടെന്നിസ് ടൂർണമെന്റിൽ ഡൽഹി പ്രൈവറ്റ് സ്കൂൾ ഷാർജ ഓവറോൾ ജേതാക്കളായി. ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അണ്ടർ16, അണ്ടർ14, അണ്ടർ12 എന്നീ മൂന്നു കാറ്റഗറികളിലായാണ് മത്സരം നടന്നത്. ജേതാക്കൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും പെയ്സ് ഗ്രൂപ് ഡയറക്ടർ ആദിൽ ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, വൈസ് പ്രിൻസിപ്പൽമാരായ സുനാജ് അബ്ദുൽ മജീദ്, ഷിഫാന മുഈസ്, ക്ലാര തുടങ്ങിയവർ വിതരണം ചെയ്തു. പെയ്സ് ഗ്രൂപ് മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്റാഹിം, സീനിയർ ഡയറക്ടർ അസിഫ് മുഹമ്മദ് തുടങ്ങിയവർ വിജയികളെ അഭിനന്ദിച്ചു. ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ കായിക വിഭാഗം സംഘടിപ്പിച്ച ടൂർണമെന്റിൽ യു.എ.ഇയിലെ വ്യത്യസ്ത എമിറേറ്റുകളിൽനിന്നുള്ള 13 സ്കൂളുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.