ദുബൈ: തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ എടക്കഴിയൂര്‍ നോണ്‍ റസിഡന്‍സ് അസോസിയേഷന് യു.എ.ഇയുടെ (ഇനോറ -യു.എ.ഇ) വാര്‍ഷിക ജനറല്‍ബോഡി യോഗം നവംബര്‍ മൂന്നിന് ദുബൈ ഗര്ഹൂദിലെ ബ്ലൂസിറ്റി റസ്റ്റാറന്റില്‍ ചേര്‍ന്നു.
പ്രസിഡന്റ് ഷാജി എം. അലിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സമദ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സുബിന് മത്രംകോട്ട് വരവു ചെലവ് കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് റസാക്ക് അമ്പലത്ത് നിയന്ത്രിച്ചു.
2025-26 വര്‍ഷത്തെ പ്രസിഡന്റായി ഷാജി എം. അലിയെയും ജനറല്‍ സെക്രട്ടറിയായി മനാഫ് പാറയിലിനെയും ട്രഷററായി സുബിന് മത്രംകോട്ടിനെയും തെരഞ്ഞെടുത്തു.
രക്ഷാധികാരിയായി ഉമ്മര്‍ കുഞ്ഞിമോനും ഉപദേശകസമിതി അംഗങ്ങളായി റസാക്ക് അമ്പലത്ത്, അബ്ദുൽഖാദര്‍, ബൈജു പുളിക്കുന്നത്ത്, ജമാല്‍ മനയത്ത്, റിയാസ് അബൂബക്കര്‍, ഫൈസല്‍ ബീരാന്, ഷക്കീര്‍ വടക്കൂട്ട് എന്നിവരെയും എക്സിക്യൂട്ടിവ് കമ്മിറ്റി ഭാരവാഹികളായി അബ്ദുല്‍ സമദ്, ഫിറോസ് മതാര്‍, റഷീദ് ടി.പി, ജംഷീര്‍ ഹംസ, ടി.എം. അനസ്, അമീര്‍, ശഹാബ്, മന്‍സൂര്‍ കല്ലുവളപ്പില്‍, പി. ജലീല്‍, മന്‍സൂര്‍ മുഹമ്മദ്, ഷിബു, സലിം മനയത്ത്, ഫര്‍ഷാദ്, അന്‍സര്‍ കളത്തില്‍, കാസിം, ശ്രീലാല്‍, ശനീബ്, മെഹറൂഫ്, ഫറൂഖ് അബ്ദുല്ല, നസീര്‍ പി.ടി, ജിയാസ്, ഷെജീബ്, നദീം, കബീര്‍, മുസ്തഫ, നജീബ്, റാഷിദ്, നിഷാദ് മനയത്ത്, ഹസ്സന്, സാദിഖ് അലി, നഫീസ് ചിപ്പു, റമീസ് റക്സ്, നിസാർ കാട്ടിപ്പറമ്പന് എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.