ദുബൈ: കെ.എം.സി.സി ബദിയഡുക്ക പഞ്ചായത്ത് കമ്മിറ്റി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് ‘വെൽനസ് കെയർ’ എന്ന പേരിൽ നിർധനരോഗികൾക്ക് ആശ്വാസ പദ്ധതി നടപ്പിലാക്കാൻ ദുബൈ കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമാവുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടമായി രണ്ട്ുലക്ഷം രൂപയുടെ ജീവൻരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കും.
നേരത്തെ ശിഹാബ് തങ്ങൾ ചാരിറ്റബിൽ ട്രസ്റ്റിന് ആംബുലൻസ് നൽകിയിരുന്നു. യു.എ.ഇയുടെ 53ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൈൻഡ്നസ് ബ്ലഡ് ഡൊണേഷൻ ടീമുമായി സഹകരിച്ച് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ഡിസംബർ രണ്ടിന് തിങ്കളാഴ്ച ദുബൈ ബ്ലഡ് ഡൊണേഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിൽ പഞ്ചായത്തിൽ നിന്ന് 100പേരെ പങ്കെടുപ്പിച്ചുകൊണ്ട് രക്തദാനം ചെയ്യാൻ തീരുമാനിച്ചു.
ഖിസൈസ് മീഖാത്ത് റസ്റ്റാറ്റന്റിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് പിലാങ്കട്ട അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എസ്.ഹമീദ് സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് മുനീഫ്, സെക്രട്ടറി റസാഖ്, മൊയ്ദു, അസീസ്, സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു. മുനീഫ് പ്രാർഥനയും അഷ്റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.