ഗ്രേ​റ്റ് ബാ​റ്റ​റി ച​ല​ഞ്ചി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഇ​ന്ത്യ

ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഏ​റ്റു​വാ​ങ്ങു​ന്നു

ഗ്രേ​റ്റ് ബാ​റ്റ​റി ച​ല​ഞ്ച്: ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ന് അ​വാ​ർ​ഡ്

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ൾ​ക്കു വേ​ണ്ടി ഷാ​ർ​ജ സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച ഗ്രേ​റ്റ് ബാ​റ്റ​റി ച​ല​ഞ്ചി​ൽ ബി​ഗ് സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 371.9 കി​ലോ യൂ​സ്ഡ് ബാ​റ്റ​റി ശേ​ഖ​രി​ച്ചാ​ണ് സ്കൂ​ൾ അ​വാ​ർ​ഡ് നേ​ടി​യ​ത്. കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ബീ​ഹ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ഹി​ന്ദ് അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഹു​വൈ​ദി​യി​ൽ​നി​ന്ന് സ്കൂ​ൾ സൂ​പ്പ​ർ​വൈ​സ​ർ ഷ​മീ​റ ഏ​റ്റു​വാ​ങ്ങി.

ഷാ​ർ​ജ സ​ർ​ക്കാ​റി​ന്‍റെ ഗ്രേ​റ്റ് ബാ​റ്റ​റി ച​ല​ഞ്ചി​ൽ വി​ജ​യം നേ​ടാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ സ്കൂ​ൾ വെ​ൽ​ഫെ​യ​ർ ഓ​ഫി​സ​ർ ആ​യി​ഷ ത​ൻ​സീ​ഹ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മി​നെ പെ​യ്സ് ഗ്രൂ​പ് സീ​നി​യ​ർ ഡ​യ​റ​ക്ട​ർ അ​സീ​ഫ് മു​ഹ​മ്മ​ദ്, മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ സ​ൽ​മാ​ൻ ഇ​ബ്രാ​ഹിം, പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്ജു റ​ജി, അ​സി.​ഡ​യ​റ​ക്ട​ർ സ​ഫ അ​സ​ദ് തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Great Battery Challenge- India International School Awarded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.