ദുബൈ മെട്രോ, ട്രാം, ബസ്​ സമയങ്ങളിൽ മാറ്റം

ദുബൈ: പെരുന്നാൾ അവധിക്കാലത്ത്​ ദുബൈ മെട്രോ, ട്രാം, ബസ്​ സമയങ്ങളിൽ മാറ്റം. പുതുക്കിയ ഷെഡ്യൂൾ റോഡ്​ ഗതാഗത അതോറിറ്റി പ്രസിദ്ധീകരിച്ചു. വാഹന പരിശോധന കേന്ദ്രങ്ങളും ആർ‌.ടി.‌എ ഉപഭോക്തൃ സേവനകേന്ദ്രങ്ങളും ജൂലൈ 19 മുതൽ 22 വരെ പ്രവർത്തിക്കില്ല. പൊതുഗതാഗതം ഉപയോഗിക്കുന്നവർ കോവിഡ് സുരക്ഷാനിയമം പാലിക്കണമെന്ന് ആർ.ടി.എ അഭ്യർഥിച്ചു.

പുതുക്കിയ സമയക്രമം 

ദുബൈ മെട്രോ

ജൂലൈ 19 മുതൽ 22വരെ രാവിലെ അഞ്ചു മുതൽ പുലർച്ചെ ഒരു മണിവരെ

ജൂലൈ 23ന്​ രാവിലെ 10 മുതൽ പുലർച്ചെ ഒരു മണിവരെ

ജൂലൈ 24ന്​ രാവിലെ അഞ്ചു മുതൽ പുലർച്ചെ 12വരെ

ദുബൈ ട്രാം

ജൂലൈ 19 മുതൽ 22വരെ രാവിലെ ആറുമുതൽ പുലർച്ചെ ഒരു മണി വരെ

ജൂലൈ 23ന്​ രാവിലെ ഒമ്പതു മുതൽ പുലർച്ചെ ഒരു മണിവരെ

ജൂലൈ 24ന്​ രാവിലെ ആറുമുതൽ പുലർച്ചെ 12വരെ

ബസ്

പ്രധാന സ്​റ്റേഷനുകൾ, ഗോൾഡ്​ സൂഖ്​ അടക്കം-രാവിലെ 4.30 മുതൽ പുലർച്ചെ 12.30 വരെ

അൽ ഖുബൈബ സ്​റ്റേഷൻ-രാവിലെ 4.15 മുതൽ പുലർച്ചെ ഒന്നുവരെ

സബ്​ സ്​റ്റേഷനുകൾ, സത്​വ സ്​റ്റേഷനടക്കം: രാവിലെ 4.30 മുതൽ രാത്രി 11 വരെ

റൂട്ട്​ സി 01: മുഴുവൻ സമയം പ്രവർത്തിക്കും

അൽ ഖിസൈസ്​ സ്​റ്റേഷൻ: രാവിലെ 4.30 മുതൽ പുലർച്ചെ 12.04 വരെ

അൽ ഖൂസ്​ ഇൻഡസ്​ട്രിയൽ സ്​റ്റേഷൻ: രാവിലെ 5.05 മുതൽ രാത്രി 11.30 വരെ

ജബൽ അലി സ്​റ്റേഷൻ: രാവിലെ 4.58 മുതൽ പുലർച്ചെ 12.15 വരെ

Tags:    
News Summary - Change in Dubai Metro, tram and bus times

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.