ദുബൈ: ചാവക്കാട് എം.ആര്.ആര്.എം ഹൈസ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ‘ഓര്‍മകളില്‍ ഒരു വട്ടം കൂടി’ എന്ന പേരില്‍ പൂർവ വിദ്യാർഥി സംഗമം നടത്തി. വിവിധ കാലഘട്ടങ്ങളില്‍ സ്കൂളില്‍നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇരുന്നൂറോളം പൂർവ വിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. പ്രോഗാം കണ്‍വീനര്‍ ഷാജി എം. അലിയുടെ നേതൃത്വത്തില്‍ സ്കൂള്‍ അസംബ്ലിയോടെയാണ് സംഗമം ആരംഭിച്ചത്. മുന്‍ അധ്യാപിക ഷീല ടീച്ചര്‍ വിശിഷ്ടാതിഥിയായി.
കോഓഡിനേറ്റര്‍മാരായ സുശീലന് കെ.വി, ഡോ. റെന്‍ഷി രഞ്ജിത്ത്, മുബാറക് ഇമ്പാറക്, ബാബു ജോസഫ് എന്നിവര്‍ സ്കൂള്‍ ഓർമകള്‍ പങ്കുവെച്ച് സംസാരിച്ചു. വിദ്യാഭ്യാസ മേഖലകളില്‍ മികച്ച വിജയം കൈവരിച്ച പൂർവ വിദ്യാർഥികളുടെ മക്കളെയും സ്പോര്‍ട്സ്, ടീച്ചിങ് എന്നിവയില്‍ കഴിവു തെളിയിച്ചവരെയും ആദരിച്ചു. പതിറ്റാണ്ടുകളുടെ സ്കൂള്‍ ഓർമകൾ നിറഞ്ഞുനിന്ന സംഗമത്തിൽ മണ്മറഞ്ഞു പോയവരും വിരമിച്ചവരുമായ അധ്യാപകരെയും ജീവനക്കാരെയും അനുസ്മരിച്ചു. പൂർവ വിദ്യാർഥികളും കുടുംബാംഗങ്ങളും ഒരുക്കിയ കലാവിരുന്നും ശിങ്കാരിമേളവും അരങ്ങേറി. ദേശീയ ഗാനത്തോടെ പരിപാടി അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.