അജ്മാന്: അധ്യാപികയും കവിയിത്രിയുമായ റസീന കെ.പിക്ക് സംസ്ഥാന മദ്യവർജന സമിതിയുടെ യുവജന പ്രസ്ഥാനമായ ഫ്രീഡം ഫിഫ്റ്റി യൂത്ത് കൾചറൽ ഫോറത്തിന്റെ അധ്യാപക സാഹിത്യ പുരസ്കാരമായ ചെറുശ്ശേരി പുരസ്കാരം. ആകാശം തൊടുന്ന പൂമരങ്ങൾ എന്ന കവിത സമാഹാരത്തിനാണ് പുരസ്കാരം. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പ്രസിദ്ധീകരിച്ച അധ്യാപകരുടെ കഥ, കവിത, നോവൽ, ബാലസാഹിത്യ കൃതികളിൽ നിന്നാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലെ മലയാളം അധ്യാപികയായ റസീന കെ.പി മൂന്ന് കവിത സമാഹാരങ്ങൾ രചിച്ചിട്ടുണ്ട്. പാം അക്ഷര തൂലിക പുരസ്കാരം, അസ്മോ പുത്തഞ്ചിറ കവിത പുരസ്കാരം, കലാലയം കവിത പുരസ്കാരം, അക്ഷരക്കൂട്ടം കവിത പുരസ്കാരം, എഴുത്തോല പുരസ്കാരം, കാവ്യഭാരതി പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുള്ള റസീന കെ.പി കോഴിക്കോട് പാലാഴി സ്വദേശിയാണ്. തിരഞ്ഞെടുക്കപ്പെടുന്ന കൃതികൾക്കുള്ള പുരസ്കാര വിതരണം ഒക്ടോബർ 29ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.