കൈ കഴുകലും രോഗപ്രതിരോധവും പറയുന്ന വിഡിയോകൾ സൂപ്പർ ഹിറ്റ്
ദുബൈ: ഇപ്പോ എല്ലാ സ്ഥലത്തും കോവിഡുള്ളതാണ്, അതുകൊണ്ട് മാസ്ക് ഇടണം, പുറത്തുപോകു േമ്പാൾ കൈ സൂക്ഷിക്കണം, വൃത്തിയില്ലാതെ നടക്കുന്നത് റോങ് ആണ്.... സമൂഹ മാധ്യമങ്ങളിൽ പ ാറിനടക്കുന്ന ഒരു വിഡിയോയിലെ സംഭാഷണമാണത്.
ഒരു കുഞ്ഞു മിടുക്കൻ നമ്മെ കൈ കഴുകാൻ പഠിപ്പിക്കുകയാണ്. കുട്ടികളുടെ വികൃതികളും സന്തോഷങ്ങളുമെല്ലാം സുഹൃത്തുക്കളുമായി പങ്കുവെക്കാറുള്ള പലരും കോവിഡ് ബോധവത്കരണത്തിനുള്ള മാധ്യമമായി കൂടി സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുകയാണിപ്പോൾ.
ഇത് ഒരു കുട്ടിക്കളിയായി കണക്കാക്കി തള്ളരുത്. ഒരു വിദഗ്ധൻ മണിക്കൂറുകളോളം ക്ലാസെടുത്താലും ശ്രദ്ധിക്കാത്തവർ പോലും കുഞ്ഞുങ്ങൾ പങ്കുവെക്കുന്ന രോഗപ്രതിരോധത്തിനുള്ള ബ്രേക്ക് ദ ചെയിൻ സന്ദേശം സ്വീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. സ്കൂൾ അവധി ആയതുകൊണ്ട് വീട്ടിലുള്ള കുട്ടികൾ ഇത്തരത്തിൽ ഏറെ രസകരവും സർഗാത്മകവുമായ പ്രവർത്തനങ്ങളുമായി സജീവമാണ്.
മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഒാരോരുത്തരുടെ കൈയിലും വിഡിയോ ആയും സ്റ്റാറ്റസുകളായും കൈ കഴുകൽ സന്ദേശവും മറ്റ് ആരോഗ്യ ശീലങ്ങളും എത്തിച്ചേരുന്നുണ്ട്. കാണുന്നവർ അത് പാലിക്കുക കൂടി ചെയ്താൽ രോഗവ്യാപനം തടയൽ ഏറെ എളുപ്പമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.