ദുബൈ: ന്യൂനപക്ഷത്തിന്റെ സർക്കാർ സംവരണം താൻ അധികാരത്തിലിരിക്കുമ്പോൾ അനുവദിക്കില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ജനാധിപത്യ ധ്വംസനമാണെന്ന് യു.എ.ഇ കെ.എം.സി.സി ട്രഷറർ നിസാർ തളങ്കര പറഞ്ഞു.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജില്ല ആസ്ഥാന മന്ദിരത്തിന്റെ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വോട്ടിനു വേണ്ടി വർഗീയ ധ്രുവീകരണം നടത്തി ഭരണഘടന നൽകുന്ന അവകാശങ്ങളെ പോലും ഇല്ലാതാക്കുന്ന സമീപനവുമായി പ്രധാനമന്ത്രി തന്നെ ഇത്തരം പ്രസ്താവന നടത്തുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് കളങ്കമാണെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈനിൽ ചേർന്ന യോഗത്തിൽ ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ഫൈസൽ മുഹ്സിൻ തളങ്കര സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹനീഫ ചെർക്കള, നേതാക്കളായ അബ്ദുല്ല ആറങ്ങാടി, അഫ്സൽ മെട്ടമ്മൽ, ജില്ല ഭാരവാഹികളായ ഹനീഫ് ടി.ആർ, ഇസ്മായിൽ നാലാംവാതുക്കൽ, ഹസൈനാർ ബീജന്തടുക്ക, സലാം തട്ടാഞ്ചേരി, സുബൈർ കുബണൂർ, മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരികെ, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, എ.ജി.എ. റഹ്മാൻ, സൈഫുദ്ദീൻ മൊഗ്രാൽ, ഹസ്കർ ചൂരി, റഷീദ് പടന്ന, മറ്റു മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.