വി​സ ത​ട്ടി​പ്പി​ൽ ന​ഷ്ട​പ​രി​ഹാ​രം; വി​ധി സ്വാ​ഗ​തം ചെ​യ്ത്​ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ

ദു​ബൈ: കാ​ന​ഡ വി​സ വാ​ഗ്ദാ​നം ചെ​യ്ത് വ​ഞ്ചി​ച്ച ക​ൺ​സ​ൾ​ട്ടി​ങ് ഏ​ജ​ൻ​സി​ക്ക് ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച ഉ​ത്ത​ര​വി​നെ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ദു​ബൈ ഘ​ട​കം സ്വാ​ഗ​തം ചെ​യ്തു.

ഇ​ത്ത​രം വി​ധി​ക​ൾ ത​ട്ടി​പ്പി​നി​ര​യാ​യ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണെ​ന്നും, വി​സ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ​ക്ക് താ​ക്കീ​താ​ണെ​ന്നും പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം പ​റ​ഞ്ഞു. പി.​എ​ൽ.​സി ദു​ബൈ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്​ ടി.​എ​ൻ. കൃ​ഷ്ണ​കു​മാ​ർ, അ​ഡ്വ. സോ​ണി​യ സ​ണ്ണി, പി.​എ​ൽ.​സി കേ​ര​ള ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ആ​ർ. മു​ര​ളീ​ധ​ര​ൻ, വ​നി​ത വി​ഭാ​ഗം ഇ​ന്‍റ​ർ​നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ ഹാ​ജ​റാ​ബി വ​ലി​യ​ക​ത്ത്, ഓ​ൾ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി അ​ൽ നി​ഷാ​ജ്, പി.​എ​ൽ.​സി ഗ്ലോ​ബ​ൽ പ്ര​തി​നി​ധി സു​ധീ​ർ തി​രു​നി​ല​ത്ത്, ഇ​ന്‍റ​ർ​നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ ഹാ​ഷിം പെ​രു​മ്പാ​വൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കാ​ന​ഡ പെ​ർ​മ​ന​ന്‍റ്​ റ​സി​ഡ​ന്‍റ്​ വി​സ വാ​ഗ്ദാ​നം ന​ൽ​കി ക​ബ​ളി​പ്പി​ച്ച ഇ​മി​ഗ്രേ​ഷ​ൻ ക​ൺ​സ​ൾ​ട്ടി​ങ് ഏ​ജ​ൻ​സി​ക്കെ​തി​രെ വി​ദ്യാ​ർ​ഥി​നി കൊ​ച്ചി പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി ആ​ൻ​സി കെ. ​അ​ല​ക്സാ​ണ്ട​റാ​ണ്​ എ​റ​ണാ​കു​ളം ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മീ​ഷ​നെ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന്​ കേ​സ്​ പ​രി​ഗ​ണി​ച്ച ക​മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ ഡി.​ബി. ബി​നു (പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കേ​ര​ള ചാ​പ്റ്റ​ർ മു​ൻ പ്ര​സി​ഡ​ന്‍റ്), മെം​ബ​ർ​മാ​രാ​യ വൈ​ക്കം രാ​മ​ച​ന്ദ്ര​ൻ, ടി.​എ​ൻ. ശ്രീ​വി​ദ്യ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ വി​ദ്യാ​ർ​ഥി​നി​ക്ക്​ അ​നു​കൂ​ല​മാ​യി വി​ധി പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Compensation for visa fraud; verdict welcomed by pravasi leagal cell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.