ദുബൈ: മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം. അബ്ബാസിന്റെ ‘സമ്പൂർണ കഥകൾ’ ദുബൈയിൽ പ്രകാശനം ചെയ്തു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം.ഡി ഷംലാൽ അഹ്മദ് ഒയാസിസ് കെമിക്കൽസ് എം.ഡി വേണുഗോപാൽ മേനോന് നൽകിയാണ് പ്രകാശനം ചെയ്തത്. തൻസി ഹാഷിർ അധ്യക്ഷത വഹിച്ചു. പി.എ. ജലീൽ, തൽഹത്, എം.സി.എ. നാസർ, എൽവിസ് ചുമ്മാർ, സാദിഖ് കാവിൽ, വനിത വിനോദ് സംസാരിച്ചു. അനൂപ് കീച്ചേരി സ്വാഗതവും ജലീൽ പട്ടാമ്പി നന്ദിയും പറഞ്ഞു.
ഗൾഫ് ജീവിത പശ്ചാത്തലത്തിലുള്ള കഥകളുടെ സമാഹാരമാണിത്. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഗ്രീൻബുക്സ് പവിലിയനിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.